നാമിന്റെ മൃതദേഹം ഉത്തര കൊറിയയ്ക്കു വിട്ടുകൊടുക്കും

നാമിന്റെ മൃതദേഹം ഉത്തര കൊറിയയ്ക്കു വിട്ടുകൊടുക്കും

ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം നാമിന്റെ ഉത്തര കൊറിയയിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നു മലേഷ്യയുടെ ആരോഗ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞ മാസം 13നാണു നാം ക്വാലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. നാമിന്റെ കൊലപാതകത്തിനു പിന്നില്‍ അര്‍ദ്ധ സഹോദരനും ഉത്തര കൊറിയയുടെ പ്രസിഡന്റുമായി കിം ജോങ് ഉന്നാണെന്നു ആരോപണമുയരുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി മലേഷ്യയും ഉത്തര കൊറിയയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു.

നാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള മലേഷ്യയുടെ തീരുമാനത്തിനെതിരേ ഉത്തര കൊറിയ രംഗത്തുവരികയുമുണ്ടായി. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് മലേഷ്യ നാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Comments

comments

Categories: FK Special, World