വ്യാപാര യുദ്ധത്തിലേക്കെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

വ്യാപാര യുദ്ധത്തിലേക്കെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

ബീജിങ്: ലോകവ്യാപാര സംഘടയുടെ നിയമങ്ങള്‍ അവഗണിച്ച് ട്രംപ് ഭരണകൂടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തിയാല്‍ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ുന്നറിയിപ്പ് നല്‍കി ചൈന.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും അംഗം ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ബഹുമുഖമായ വ്യാപാര സംവിധാനങ്ങള്‍ അര്‍ത്ഥശൂന്യമാവുമെന്നും 1930ലെ പോലെ വ്യാപാര യുദ്ധങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയ വക്താവ് സണ്‍ ജീവൈ പറഞ്ഞു. ഡബ്യുടിഒ മാനദണ്ഡങ്ങള്‍ അവഗണിക്കാനുള്ള വാഷിങ്ടണ്ണിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ കടുത്ത പ്രസ്താവനകള്‍ ഉന്നയിച്ചിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം നികുതി ചുമത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യംവെക്കുന്നത്.

ചൈനയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലെ പ്രശ്‌നങ്ങള്‍ ഈ രണ്ട് രാജ്യങ്ങളെ മാത്രമല്ല ലോകത്തെ തന്നെ ബാധിക്കുമെന്ന് ചൈനീസ് വാണിജ്യമന്ത്രി ഷോങ് ഷാന്‍ കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2016ല്‍ ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിലെ വ്യാപാരം 519.6 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.

Comments

comments

Categories: FK Special, World
Tags: China, trade war, US