ഏറ്റവും വേഗത്തില്‍ കുതിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളിലൊന്ന് ഇന്ത്യ: കെപിഎംജി

ഏറ്റവും വേഗത്തില്‍ കുതിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളിലൊന്ന് ഇന്ത്യ: കെപിഎംജി

റിയല്‍റ്റി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ അതീവ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്

മുംബൈ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ 2016ല്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിഎംജി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ വന്‍ സാമ്പത്തിക ശക്തികളില്‍ നിഴലിക്കുന്ന പ്രതിസന്ധികള്‍ തുടരുമെങ്കിലും ഇന്ത്യ വേഗത്തില്‍ കുതിക്കുന്ന നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ തന്നെ മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കാനഡയില്‍ നിന്നെത്തുന്ന ഭീമമായ നിക്ഷേപത്തിന്റെ ഒഴുക്ക് രാജ്യത്ത് നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടുകള്‍ ഉപയോഗിച്ച് ഇതുവരെ ഇന്ത്യയിലെ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. നിലവില്‍ കാനഡയില്‍ നിന്നും രാജ്യത്തേക്ക് നേരിട്ട് നിക്ഷേപം എത്താന്‍ തുടങ്ങിയിട്ടുണ്ട്.

റിയല്‍റ്റി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ അതീവ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഭാവിയില്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം കൂടുതല്‍ നിക്ഷേപമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലയന-ഏറ്റെടുക്കലുകല്‍ നടപടികളും ഐപിഒകളും വര്‍ധിച്ചത് നിരവധി സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രോല്‍സാഹനമാകുന്നുണ്ട്.

എന്നാല്‍ വിദേശ നിക്ഷേപകരുടെ പ്രധാന ആശങ്കകളിലൊന്ന് ലയനങ്ങളും, ഐപിഒയും സംബന്ധിച്ചുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണം കൊണ്ടു മാത്രം നിരവധി നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപകര്‍ സെക്കന്‍ഡറി വില്‍പ്പന വഴിയോ ഐപിഒ വഴിയോ ഓഹരികള്‍ വിറ്റൊഴിയാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ അറിയിച്ചു.

2016ല്‍ ബയ്ഔട്ട് കരാറുകള്‍ ഏറെ വര്‍ധിത്തച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഓഹരി നിയന്ത്രണാധികാരം സ്വന്തമാക്കികൊണ്ടുനടക്കുന്ന മിക്ക ഏറ്റെടുക്കലുകളും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത് സമ്മര്‍ദ ആസ്തികളിലാണ്. വരും വര്‍ഷങ്ങളിലും ഇത്തരത്തില്‍ ബയ് ഔട്ട് കരാറുകള്‍ വര്‍ധിക്കുമെന്ന സൂചനയും റിപ്പോര്‍ട്ട് തരുന്നുണ്ട്.

രാജ്യത്തെ ബിസിനസ് രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള നടപടികലും കൂടുതല്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് അടുപ്പിക്കുമെന്നും കെപിഎംജി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK Special, World