ഫെബ്രുവരിയില്‍ ഹോട്ടല്‍ മുറിയുടെ വാടക രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഫെബ്രുവരിയില്‍ ഹോട്ടല്‍ മുറിയുടെ വാടക രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

യുഎഇയുടെ ഹോസ്പിറ്റാലിറ്റി സെക്റ്ററില്‍ 17.9 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

അബുദാബി: ഫെബ്രുവരി മാസത്തെ അബുദാബി ഹോട്ടല്‍ മുറികളുടെ വാടക രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. എസ്ടിആര്‍ ഗ്ലോബല്‍ പുറത്തുവിട്ട ഫെബ്രുവരിയിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയുടെ ഹോസ്പിറ്റാലിറ്റി സെക്റ്ററില്‍ 17.9 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ചു നാളായി മേഖലയിലെ ഹോട്ടല്‍ മുറികളുടെ വാടകയില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളുടെ എണ്ണം കൂടിയിരുന്നു.

ഡിമാന്‍ഡ് കൂടിയതാണ് പ്രധാനമായും ഹോസ്പിറ്റാലിറ്റി മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫെറന്‍സ് ഉള്‍പ്പടെയുള്ള പ്രധാന പരിപാടികള്‍ നടന്നതും വളര്‍ച്ചയ്ക്ക് കാരണമായെന്ന് എസ്ടിആര്‍ ഗവേഷകര്‍ പറയുന്നു.

ഫെബ്രുവരിയിലെ പ്രതിദിന വിവരം അനുസരിച്ച് അബുദാബിയുടെ ഹോട്ടല്‍ സപ്ലൈയില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവും ഡിമാന്‍ഡില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തി. ഒക്ക്യുപന്‍സി 76.5 ശതമാനമായി ഉയര്‍ന്നെന്നും ഓരോ മുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 441.63 ദിര്‍ഹം ആയെന്നും എസ്ടിആറിന്റെ വിവരങ്ങളില്‍ പറയുന്നു.

Comments

comments