ഒക്‌റാം ഇബോബി സിങിനോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു

ഒക്‌റാം ഇബോബി സിങിനോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു

ഇംഫാല്‍: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും അവകാശവാദമുന്നയിക്കുന്നതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനായി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും എത്രയും വേഗം രാജിവയ്ക്കാന്‍ ഒക്‌റാം ഇബോബി സിങിനോട് മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഒക്‌റാം ഇബോബി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒക്‌റാം ഇബോബി ഉപമുഖ്യമന്ത്രിയായ ഗെയ്ക്കാം ഗമും കോണ്‍ഗ്രസ് മണിപ്പൂര്‍ ഘടകം പ്രസിഡന്റ് ടി.എന്‍. ഹാവോകിപ്പുമായി ചേര്‍ന്നു ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന 28 എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ക്കു നല്‍കിയിരുന്നു.

ഇതിനു പുറമേ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യുടെ നാല് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അറിയിക്കുകയുണ്ടായി.അതേസമയം ബിജെപി നേതാക്കളും ഗവര്‍ണറെ സന്ദര്‍ശിച്ച് 32 എംഎല്‍എമാരുടെ പിന്തുണയടങ്ങിയ കത്ത് കൈമാറുകയുണ്ടായി.

Comments

comments

Categories: Politics, Top Stories

Related Articles