ഇതാ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള 11 കാറുകള്‍

ഇതാ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള 11 കാറുകള്‍

വാഹന ഇന്ധനത്തിന് അധികം പണം ചെലവഴിക്കുന്നത് നമ്മളാരും ഇഷ്ടപ്പെടുന്ന കാര്യമല്ല. ഡ്രൈവിംഗ് എത്രയധികം ഇഷ്ടപ്പെടുന്നയാളായാലും ഇന്ധന ചെലവ് കണക്കുകൂട്ടുമ്പോള്‍ ഒന്നുനടുങ്ങുന്നതാണല്ലോ പതിവ്. ഇന്ധന വില വര്‍ധിക്കുന്ന സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇലക്ട്രിക് കാറുകള്‍ ഇതിന് കൃത്യമായ മറുപടിയാണെങ്കിലും ഇത്തരം വാഹനങ്ങളുടെ വില തല്‍ക്കാലം താങ്ങാന്‍ കഴിയുന്നതല്ല.

രാജ്യത്ത് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ളതും വില താങ്ങാവുന്നതുമായ പതിനൊന്ന് കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 

1. മാരുതി സുസുകി സിയാസ് ഡീസല്‍ SHVS – 28.09 kmpl

ഫിയറ്റിന്റെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മാരുതിയുടെ ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം സിയാസ് ഡീസലിന് കരുത്ത് പകരുന്നത്. സങ്കര ഇന്ധന വാഹനമായതുകൊണ്ടുതന്നെ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം ബാധകമല്ല.

2. ഹോണ്ട ജാസ് ഡീസല്‍ – 27.3 kmpl

ഭാരം കുറഞ്ഞ അലുമിനിയം ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതാണ് ഹോണ്ടയുടെ ഈ വലിയ ഹാച്ച്ബാക്ക്. ഇന്ധനച്ചെലവ് വളരെ കുറയ്ക്കാന്‍ സഹായിക്കുന്നു ഹോണ്ട ജാസ് ഡീസല്‍.

 

3. ടാറ്റ ടിയാഗോ ഡീസല്‍ – 27.28 kmpl

വിശാലമായ കാബിന്‍, താങ്ങാവുന്ന വില തുടങ്ങി ടാറ്റ കാറുകളുടെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പുതിയ ചെറുകാര്‍. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണിത്.

 

 

4. ഫോര്‍ഡ് ഫിഗോ – 25.83 kmpl

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഫിഗോ ഹൈവേകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഇന്ധനം ഉപയോഗിക്കുന്നതില്‍ തികഞ്ഞ പിശുക്കനാണ്.

 

 

5. ഹോണ്ട അമേസ് ഡീസല്‍ – 25.8 kmpl

കാറിനകത്ത് വിശാലമായ സ്‌പേസ് ഉള്ളതാണ് ഹോണ്ടയുടെ ഈ സബ്-4 മീറ്റര്‍ സെഡാന്‍. ഭാരം കുറഞ്ഞ ചാസിയും ഇന്ധനക്ഷമതയുള്ള എന്‍ജിനും ഹോണ്ട അമേസിനെ മികച്ച കാറാക്കി മാറ്റുന്നു.

 

6. ഹോണ്ട സിറ്റി ഡീസല്‍ – 25.6 kmpl

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഹോണ്ട സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ കാറുകളില്‍ ഏറ്റവുമധികം ലാഭകരം തന്നെയാണ് ഈ കാര്‍.

 

 

7. റെനോ ക്വിഡ് – 25.1 kmpl

ഏറ്റവുമധികം ചന്തമുള്ള ചെറു കാറുകളിലൊന്നാണ് റെനോ ക്വിഡ്. ഇന്ധനക്ഷമത കണക്കാക്കുമ്പോള്‍ മാരുതി സുസുകിക്ക് വെല്ലുവിളിയാണ് ക്വിഡ്.

 

8. മാരുതി സുസുകി ആള്‍ട്ടോ – 24.7 kmpl

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍. കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും പുതുമകള്‍ നിറഞ്ഞതുമായ കാറുകളോട് മത്സരിച്ച് ആള്‍ട്ടോ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നു.

 

9. ടാറ്റ നാനോ – 23.6 kmpl

ചെറിയ ഇരട്ട-സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച കാര്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ സൂപ്പര്‍.

 

 

10. മാരുതി സെലേറിയോ – 23.1 kmpl

K10 എന്‍ജിന്‍ കരുത്ത് പകരുന്ന സെലേറിയോ പെട്രോള്‍, ഇടയ്ക്കിടെ പെട്രോള്‍ സ്‌റ്റേഷനിലെത്തുന്നത് പരമാവധി കുറയ്ക്കും.

 

 

11. ബിഎംഡബ്ല്യു i8 – 33.73 kmpl

വൈദ്യുതി ബാറ്ററിയിലും പെടോളിലും പ്രവര്‍ത്തിക്കുന്ന സങ്കര ഇന്ധന കാറാണ് i8. 1.5 ലിറ്റര്‍ എന്‍ജിനാണ് കാറിന്റെ ശക്തി.

Comments

comments

Categories: Auto, FK Special