റെയ്ല്‍വേ എക്കൗണ്ടില്‍ വ്യാപകമായ പിഴവുകള്‍ കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്

റെയ്ല്‍വേ എക്കൗണ്ടില്‍ വ്യാപകമായ പിഴവുകള്‍ കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: റെയ്ല്‍വേ എക്കൗണ്ടിംഗിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച്ചകള്‍ ഉണ്ടായതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. എക്കൗണ്ട്‌സ് കണക്കുകളില്‍ തെറ്റ് കടന്നുകൂടുന്നതിനും എക്കൗണ്ട്‌സ് തരംതിരിക്കലുകള്‍ തെറ്റിപ്പോകുന്നതിനും തു കാരണമായിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടി.

തെറ്റുകള്‍ തിരുത്തുമെന്ന റെയ്ല്‍വേയുടെ തുടര്‍ച്ചയായ ഉറപ്പുകള്‍ പാലിക്കാപ്പെടാത്തതില്‍ നിരാശ പ്രകടമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. 2010-11 മുതല്‍ 2014-15 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ എക്കൗണ്ട്‌സ് വിഭാഗീകരണത്തില്‍ തെറ്റ് വന്നിട്ടുള്ള നിരവധി സംഭവങ്ങള്‍ സിഎജി നിരീക്ഷിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ രുമാനവും ചെലവും മറ്റൊരു വിഭാഗത്തിനു കീഴില്‍ തെറ്റായി ചേര്‍ക്കുന്നതിനെയാണ് എക്കൗണ്ട്‌സ് തരംതിരിക്കലിലെ പിഴവായി കണക്കാക്കുന്നത്.

ഇടപാടുകള്‍ എക്കൗണ്ടില്‍ ചേര്‍ക്കാതിരിക്കുക, എക്കൗണ്ടിലെ വൈകിയുള്ള ക്രമീകരണങ്ങള്‍, അനധികൃത എക്കൗണ്ടുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.
എക്കൗണ്ടിംഗില്‍ വന്നിട്ടുള്ള വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയ ബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പിഎസി) കണ്ടെത്തലുകളെ കുറിച്ചും സിഎജി തങ്ങളുടെ പുതിയ റിപ്പേര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

വിഭാഗീകരണം സംബന്ധിച്ച തെറ്റുകള്‍ കുറയ്ക്കുന്നതിന് റെയ്ല്‍വേ പുതിയ സംവിധാനം കണ്ടെത്തണമെന്നും സിഎജി നിര്‍ദേശിച്ചു. ഇഇത്തരം പിഴവുകള്‍ എക്കൗണ്ടിംഗ് സംവിധാനത്തിലെ കൃത്യതയില്ലായ്മ മാത്രമല്ല എക്കൗണ്ടിംഗ് ഉദ്യേഗസ്ഥരുടെ വീഴ്ച്ചകള്‍ കൂടിയാണ് വ്യക്തമാക്കുന്നതെന്നും സിഎജി നിരീക്ഷിക്കുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളിലെയും മറ്റു പ്രധാനപ്പെട്ട റെക്കോഡുകളിലെയും തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Top Stories