2016 കുട്ടികള്‍ക്ക് ഏറ്റവും മോശം വര്‍ഷം: യൂനിസെഫ്

2016 കുട്ടികള്‍ക്ക് ഏറ്റവും മോശം വര്‍ഷം: യൂനിസെഫ്

ബെയ്‌റൂട്ട്: 2016-ല്‍ 652 കുട്ടികള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായും ഏറ്റവും മോശം വര്‍ഷമായിരുന്നു 2016 എന്നും യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സിറിയയില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ സ്‌കൂളുകളും ആശുപത്രികളും വീടുകളും കുട്ടികളുടെ കളിയിടങ്ങളുമൊക്കെ ആക്രമണത്തിനു വിധേയമായതായി റിപ്പോര്‍ട്ട് പറയുന്നു.

കുറഞ്ഞത് 255 കുട്ടികള്‍ സ്‌കൂളിനുള്ളിലും സമീപപ്രദേശങ്ങളിലുമായി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുപത് ലക്ഷത്തിലേറെ സിറിയന്‍ കുട്ടികള്‍ പശ്ചിമേഷ്യയില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിറിയന്‍ സംഘര്‍ഷം ആരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് രണ്ട് ദിവസം അവശേഷിക്കുമ്പോഴാണു യൂനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.സിറിയന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന അക്രമപ്രവര്‍ത്തികളുടെ ആദ്യ ഇരയാവേണ്ടി വരുന്നത് കുട്ടികള്‍ക്കാണെന്നും യൂനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Top Stories
Tags: 2016, children, UNICEF