അടിമത്വത്തെ തുടച്ചുനീക്കിയ ചൈന

അടിമത്വത്തെ  തുടച്ചുനീക്കിയ ചൈന

ലോകത്തിന്റെ ശാപമാണ് അടിമ സമ്പ്രദായം. പുരാതന കാലം മുതല്‍ക്കേ പല രാജ്യങ്ങളിലും അടിമത്വം നിലനിന്നിരുന്നു. ചൈനയും അക്കാര്യത്തില്‍ വിഭിന്നമായിരുന്നില്ല. ബിസി 2070 മുതല്‍ 1046 വരെ നീണ്ട സിയ- ഷാങ് വംശങ്ങളുടെ കാലത്ത് ചൈനയില്‍ അടിമത്വം മുളപൊട്ടി.

ഹ്വാന്‍ വംശജരുടെ സമയത്ത് (206 ബിസി- 220 എഡി) ചൈനീസ് ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം അടിമത്വത്തിന്റെ ദുരിതം അനുഭവിച്ചതായി പറയപ്പെടുന്നു. ഷാങ് രാജവംശമാണ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ നിയമാനുസൃതമായ അടിമ സമ്പ്രദായം കൊണ്ടുവന്നത്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ചൈനയില്‍ വന്‍ തോതില്‍ അടിമത്വം നടമാടി.

അടിമകളെ ഷണ്ഡന്മാരാക്കുകയെന്ന ഹീനകൃതം വരെ ചൈനയിലെ ഉന്നതവര്‍ഗം ചെയ്തുപോന്നു. ചില ഭരണാധികാരികള്‍ അടിമകളെ കൂട്ടത്തോടെ കൊന്നൊടുക്കി. എങ്കിലും അടിമത്വം ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയവരുമുണ്ട്. എന്നാല്‍ ആധുനിക കാലത്താണ് ചൈനയിലെ അടിമത്വം തുടച്ചുനീക്കുന്നതിനുള്ള ക്രിയാത്മക ശ്രമങ്ങള്‍ നടന്നത്.

1906ല്‍ മുതിര്‍ന്ന അടിമകളെ വാടകത്തൊഴിലാളികളാക്കുന്നതിനും 25 തികയുന്ന എല്ലാ അടിമകളെയും സ്വതന്ത്രരാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെട്ട നിയമം ചൈന പാസാക്കി. നാലു വര്‍ഷങ്ങള്‍ക്കുശേഷം അടിമ സമ്പ്രദായത്തിന് ചൈന ഔദ്യോഗികമായി അവസാനം കുറിച്ചു. അടിമത്വം പൂര്‍ണ തോതില്‍ ഇല്ലാതാക്കാന്‍ അപ്പോള്‍ കഴിഞ്ഞില്ലെങ്കിലും ചൈനയില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കാന്‍ 1910ലെ നടപടിക്കു സാധിച്ചെന്നതില്‍ സംശയമില്ല.

Comments

comments

Categories: FK Special, World
Tags: China, slavery