സ്പിറ്റി: കരള്‍ രോഗങ്ങളുടെ താഴ്‌വര

സ്പിറ്റി: കരള്‍ രോഗങ്ങളുടെ താഴ്‌വര

ഹിമാചല്‍പ്രദേശിലെ സ്പിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ് ബി കേസുകള്‍ കണ്ടെത്തി. സംസ്ഥാന ആരോഗ്യമന്ത്രി കൗള്‍ സിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015 മെയ് മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 4,231 പേരെ പരിശോധിച്ചതില്‍ 963 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചു. 22 ശതമാനത്തോളം വരുമിത്.

ഇതില്‍ 39 പേര്‍ക്ക്, അതായത് 0.93 ശതമാനത്തിന് ഹെപ്പറ്റൈറ്റിസ് സിയും കണ്ടെത്തി. സംസ്ഥാന നിയമസഭയിലുയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 200 ഹെപ്പറ്റൈറ്റിസ് ബി കേസുകളാണ് ഇന്ത്യന്‍ ഗാന്ധി മെഡിക്കല്‍ കോളെജില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2014ലെ കണക്കാണിത്.

രോഗത്തിന്റെ വ്യാപനം തടയുന്നതിനും മറ്റുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ യൂണിവേഴ്‌സല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ ആവിഷ്‌കരിച്ചിരുന്നു. ജില്ലയിലെ 19,000 വരുന്ന ജനങ്ങള്‍ക്ക് വാക്‌സിനേഷന്റെ രണ്ട് ഡോസുകള്‍ വീതം ലഭ്യമാക്കി. ഏപ്രിലില്‍ ഇതിന്റെ മൂന്നാമത്തെ ഡോസ് നല്‍കാനുള്ള മുന്നൊരുക്കത്തിലാണ്. ഗര്‍ഭിണികളിലും മറ്റും രോഗബാധ സംബന്ധിച്ച പരിശോധനകള്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Life