സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നല്ല വശങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്: ഡോ.ദീപു ജയചന്ദ്രന്‍നായര്‍

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നല്ല വശങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്: ഡോ.ദീപു ജയചന്ദ്രന്‍നായര്‍

എംബിഎ പ്രവേശന പരീക്ഷയിലെ ആശയക്കുഴപ്പം ഒഴിവാക്കണം

കൊച്ചി: ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിവാദങ്ങളില്‍െപ്പടുന്നത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മറ്റു സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (കാംപ്‌സ്) ചെയര്‍മാന്‍ ഡോ.ദീപു ജയചന്ദ്രന്‍നായര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

കേരളത്തില്‍ സമീപകാലത്തായി നടന്ന സ്വാശ്രയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കൂടി സമൂഹം അറിയേണ്ടതുണ്ട്. മോശം കാര്യങ്ങള്‍ പുറത്തുവരേണ്ടത് ആവശ്യമാണ്, എന്നാല്‍ അതിനൊപ്പം നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും ദീപു പറയുന്നു.

ഒന്നിനുപുറകെ ഒന്നായി വിവാദങ്ങള്‍ സ്വാശ്രയ മേഖലയില്‍ പിടിമുറുക്കുമ്പോള്‍ ആശയക്കുഴപ്പത്തിലാകുന്നത് മാതാപിതാക്കളാണ്. മക്കളുടെ വിദ്യാഭ്യാസം മികച്ചതാവണമെന്ന് സ്വപ്‌നം കാണുന്ന ഓരോ മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഒരു തലമുറയാണെന്ന കാര്യം ഓര്‍മിക്കേണ്ടതുണ്ടെന്നും ഡോ. ദീപു ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

എംബിഎ സെക്റ്ററിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കാനാകുക പ്രവേശനപരീക്ഷയാണ്. സംസ്ഥാനതലത്തില്‍ നടത്തുന്ന കെമാറ്റ് പരീക്ഷ കേരളത്തിന് വെളിയിലുള്ളവര്‍ എഴുതുന്നില്ല അവര്‍ക്ക് മാറ്റ് മാത്രമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാനുള്ള സാധ്യത ഇതിനാല്‍ പരുങ്ങലിലായിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വര്‍ഷത്തില്‍ രണ്ട് പ്രവേശന പരീക്ഷകളാണുള്ളത്. സര്‍വകലാശാല പരീക്ഷകള്‍ക്കൊപ്പമാണ് പ്രവേശനപരീക്ഷ വരുന്നതെന്നതും കുട്ടികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിവുള്ളവര്‍ക്ക് പോലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോകുന്നത് ഇക്കാരണത്താലാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം, പ്രൊഫഷല്‍ മാനേജര്‍മാരെ വാര്‍ത്തെടുക്കുക, സാമൂഹിക സേവനമനോഭാവം എന്നീ മൂന്ന് ഘടകങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത വിദ്യാഭ്യാസ രീതിയാണ് കാംപ്‌സ് മുന്നോട്ട് വയ്ക്കുന്നത്. കുസാറ്റിന് കീഴിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ് കാംപ്‌സ്. കോണ്‍സ്പിയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Comments

comments