ഡോക്ടറിന് എക്‌സ്ട്രാ കൈ നല്‍കാന്‍ റോബോട്ടിക് ഉപകരണം

ഡോക്ടറിന് എക്‌സ്ട്രാ കൈ നല്‍കാന്‍ റോബോട്ടിക് ഉപകരണം

ശസ്ത്രക്രിയയുടെ സങ്കീര്‍ണത കുറയ്ക്കുന്നതിനും സര്‍ജന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും പുതിയ ഉപകരണം സഹായകമാകും

അബുദാബി: യുഎഇയില്‍ ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഇനി മുതല്‍ സര്‍ജനൊപ്പം ഉണ്ടാവുക റോബോട്ടിക് സഹായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സര്‍വകലാശാല (യുഎഇയു) വികസിപ്പിച്ചെടുത്ത മെഡിക്കല്‍ ഉപകരണം ശസ്ത്രക്രിയയുടെ സങ്കീര്‍ണത കുറയ്ക്കുന്നതിനും സര്‍ജന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും സഹായകമാകും.

സര്‍വകലാശാല കോളെജ് ഓഫ് എന്‍ജിനീയറിംഗില്‍ തയാറാക്കിയ ഉപകരണത്തിന് പേറ്റന്റ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. റിമോട്ടിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന് സര്‍ജിക്കല്‍ ടൂളുകള്‍ എടുത്തുകൊടുക്കുന്ന ഡോക്റ്ററുടെ എക്‌സ്ട്രാ ഹാന്‍ഡായായി മാറാന്‍ കഴിയും.

ഓരോ സര്‍ജിക്കല്‍ ഉപകരണവും കൃത്യമായി നിരീക്ഷിക്കുന്നതിനും ഉപകരണങ്ങളുടെ പ്രത്യേക കഴിവുകളെ നവീകരിക്കാനും പുതിയ ഉപകരണത്തിനാവും. മുനുഷ്യന്റെ സഹായത്തോടെയും റിമോട്ടിന്റെ സഹായത്തില്‍ യാന്ത്രികമായും പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് കഴിയും.

സര്‍ജന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അദ്ദേഹമില്ലാതെ പ്രവര്‍ത്തിക്കാനും ഇവയ്ക്ക് കഴിയും.

കണ്‍ഫൈന്‍ഡ് ഏരിയകളില്‍ ജോലിചെയ്യുന്ന സര്‍ജന്‍മാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഒരു ചെറിയ പിഴവു പോലും ഒരാളുടെ ജീവന്‍ എടുക്കാന്‍ കാരണമായേക്കാവുന്നതിനാല്‍ റോബോട്ടിക് ഡിവൈസിനെ ഉപയോഗിച്ച് സര്‍ജന്‍മാര്‍ക്ക് നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാം.

ബയോപ്‌സീസ് പോലുള്ള സര്‍ജറികള്‍ ചെയ്യുന്ന സമയത്ത് സൂചി അകത്തേക്ക് ഇടുന്നതിനു മുന്‍പ് അവയെ നവീകരിക്കാന്‍ ഈ ഉപകരണം സര്‍ജനെ സഹായിക്കുമെന്ന് യുഎഇയു കോളെജ് ഓഫ് എന്‍ജിനീയറിംഗിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബസെം യൂസഫ് പറഞ്ഞു.

ലംഗ്‌സ്, പ്രോസ്‌റ്റേറ്റ്, സ്തനം എന്നിവയില്‍ കാന്‍സര്‍ ഉണ്ടാവുമ്പോള്‍ ചികിത്സിക്കുന്ന റേഡിയോതെറാപ്പിയെ സഹായിക്കാനും ഇവയ്ക്ക് കഴിയും. കാന്‍സര്‍ സെല്ലിനെ ഇല്ലാതാക്കുന്നതിനായി റേഡിയോ ആക്റ്റീവ് കോശങ്ങള്‍ ശരീരത്തില്‍ എത്തിക്കാന്‍ ഈ ഉപകരണത്തെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ജന്റെ പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുക എന്നതാണ് പുതിയ മെഡിക്കല്‍ ഉപകരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK Special, Tech