ആഢംബരവാച്ച് വിപണിയില്‍ കൊച്ചി മുന്നേറുന്നു

ആഢംബരവാച്ച് വിപണിയില്‍ കൊച്ചി മുന്നേറുന്നു

സമയം തികയാത്തവരുടെ നഗരമാണ് കൊച്ചി. 24 മണിക്കൂര്‍ ഒന്നിനും തികയില്ലെന്ന് കൊച്ചിയിലെ വീട്ടമ്മമാരടക്കം പറയാറുണ്ട്. വന്‍നഗരങ്ങള്‍ക്കൊപ്പം വളരാനൊരുങ്ങുന്ന കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്കിത് മികച്ച സമയമാണെന്ന് കരുതുന്ന ഇതര ജില്ലക്കാരുണ്ട്. ഇതിന്റെ ഗമ നഗരവാസികള്‍ കൈയില്‍ കെട്ടുന്ന വാച്ചുകൡലൂടെ പ്രദര്‍ശിപ്പിക്കുന്നുണ്ടോ? ഉണ്ടെന്നാണ് വിറ്റുപോകുന്ന ആഢംബരവാച്ചുകളുടെ കണക്ക് കാണിക്കുന്നത്

സേതു

ആഢംബരം പ്രദര്‍ശിപ്പിക്കുന്നതിന് മനുഷ്യര്‍ കാറുകള്‍, വീടുകള്‍, ആഭരണങ്ങള്‍ അങ്ങനെ പലതും സ്വന്തമാക്കാറുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം മുമ്പ് സ്വന്തമാക്കിയ ആദ്യ ആഢംബരവസ്തു ഏതെന്നു ചോദിച്ചാല്‍ കൈയില്‍ കെട്ടുന്ന വാച്ച് എന്നായിരിക്കും കൂടുതല്‍ പേരുടെയും ഉത്തരം. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ പത്താംക്ലാസ് ജയിച്ചു വരുന്നവര്‍ക്ക് ലഭിക്കുന്ന ആദ്യ സമ്മാനമായിരുന്നു വാച്ച്.

ഇന്നു കാലം മാറിയപ്പോള്‍ മൊബീല്‍ഫോണും വലിയ ഹോട്ടലുകളിലെ സല്‍ക്കാരങ്ങളുമൊക്കെ ഇതിന് വഴിമാറിയെങ്കിലും ചിലര്‍ക്ക് ഇന്നും ഗൃഹാതുരതയാര്‍ന്ന ഓര്‍മ്മയാകും അവരുടെ വാച്ച്. ന്യൂജനറേഷന്റെ ഒഴിച്ചുകൂടാനാക്കാത്ത ആക്‌സെസറിയാണ് വാച്ച്. ആഢംബര വസ്തുക്കളുടെ കൂട്ടത്തില്‍ വാച്ചുകള്‍ക്ക് വലിയ സ്ഥാനമാണ് സമൂഹവും നല്‍കി വരുന്നത്.

‘സമയം നോക്കാനാണെങ്കില്‍ എന്തിനാണ് ഇത്ര വിലകൂടിയ വാച്ചുകള്‍, പലരുടെയും മനസില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ ഉണ്ടെങ്കിലും കൊച്ചിയുടെ ആഢംബര വാച്ച് വിപണി സജീവമാണെന്ന് നഗരത്തിലെ പ്രമുഖ വാച്ച് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വാച്ച് വിപണിയില്‍ കേരളത്തിലെ മറ്റേതു നഗരങ്ങളെക്കാളും മുമ്പിലാണ് കൊച്ചി. വാച്ചുകളെക്കുറിച്ച് നല്ല അറിവുള്ള ജനങ്ങളുടെ സാന്നിധ്യമാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് കാരണമായത്. 500 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകളാണ് കൊച്ചിയിലെ വിപണിയില്‍ ലഭ്യമാകുന്നത്.

500 മുതല്‍ 5,000 രൂപ വരെയുള്ളവയെ ബേസ് മോഡലായും, 5000 മുതല്‍ 50,000 വരെയുള്ളവയെ മീഡിയം മോഡലുകളായും, അതിനു മുകളിലേക്കുള്ളവയെ ആഢംബര വാച്ചുകളായിട്ടുമാണ് കണക്കാക്കി വരുന്നത്. റാഡൊ, ടിസൊ, റോളക്‌സ്, സീക്ക് എന്നിവയാണ് കൊച്ചിയിലെ വിപണിയില്‍ പ്രധാനമായും ലഭ്യമായിട്ടുള്ള ആഡംബര വാച്ചുകള്‍.

കൊച്ചിയുടെ വാച്ച് വിപണിയില്‍ പ്രധാനമായും വിറ്റഴിയുന്നവ മീഡിയം മോഡലുകളാണ്. ഇത്തരം വാച്ചുകള്‍ക്കാണ് ആവശ്യക്കാരേറെ.

ആഢംബര വാച്ചുകളുടെ പ്രധാന ഉപയോക്താക്കള്‍ എന്നുപറയുന്നത് ചെറുപ്പക്കാരും മധ്യവയസ്‌കരുമാണ്. വിലയേറിയ വാച്ചുകള്‍ വാങ്ങുന്നവര്‍ ദീര്‍ഘകാല ഉപയോഗമാണ് ലക്ഷ്യംവെക്കുന്നത്. തീര്‍ച്ചയായും അവരുടെ ആഢംബര ജീവിതത്തിന്റെ അടയാളമായിക്കൂടിയാണ് ഇത്തരം വാച്ചുകള്‍ ഉപയോഗിക്കുന്നത്.

ഇത്തരം വച്ചുകളുടെ ഉപയോക്താക്കളില്‍ പുരുഷന്‍മാരായിരിക്കും കൂടുതല്‍. സ്ത്രീകള്‍ക്കു പൊതുവെ മാറിവരുന്ന ഫാഷനുകളോടാകാം കൂടുതല്‍ പ്രിയം. അവര്‍ പൊതുവെ, ആഢംബര വാച്ചുകള്‍ വാങ്ങുന്നതില്‍ അത്ര താല്‍പര്യം കാണില്ല. വില കൂടിയ ഒരു വാച്ചിനേക്കാള്‍ ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന ഫാന്‍സി വാച്ചുകള്‍ േേശഖരിക്കാനാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുക.

മുന്‍കാലങ്ങളില്‍ കല്യാണങ്ങള്‍ക്കും, മറ്റു വിശേഷങ്ങള്‍ക്കും സമ്മാനങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ സ്വര്‍ണ്ണക്കടകളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ വാച്ചുകളും സമ്മാനപ്പട്ടികയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. നിരവധി ആളുകള്‍ ഇന്ന് ആഢംബര വാച്ചുകള്‍ സമ്മാനമായി വാങ്ങുന്നുണ്ട്. പണ്ടു കാലത്ത് പുറംരാജ്യങ്ങളില്‍ കണ്ടു വന്നിരുന്ന ഈ സംസ്‌കാരം ഇന്ന് ഇവിടെയും സജീവമായിട്ടുണ്ട്. വിവാഹസമ്മാനമായി വാച്ചുകള്‍ വാങ്ങുന്ന ട്രെന്‍ഡ് കുറച്ചു കാലമായി കണ്ടുവരുന്നുണ്ടെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ വാങ്ങുന്നവര്‍ കപ്പിള്‍ വാച്ചുകളാണ് തിരഞ്ഞെടുക്കാറുള്ളത്.

അടുത്തകാലത്തായി വിപണിയില്‍ കണ്ടു തുടങ്ങിയിട്ടുള്ളവയാണ് കോപ്പി വാച്ചുകള്‍. ആഢംബര വാച്ചുകളുടെ വിവിധ മോഡലുകളുടെ രൂപത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം വാച്ചുകള്‍ ധാരാളം ലഭ്യമാണ്. ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ വാച്ചുകള്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളവയാണിവ. നിലവാരം കുറഞ്ഞ ഇത്തരത്തിലുള്ള വാച്ചുകള്‍ക്ക് വിലയും വളരെ കുറവാണ്.

ഇതുപോലുള്ള വാച്ചുകള്‍ ഒറിജിനലുകളുടെ കച്ചവടത്തെ യാതൊരു തരത്തിലും ബാധിക്കുന്നവയല്ല എന്നാണ് കൊച്ചിയിലെ എല്ലാ ബ്രാന്‍ഡഡ് ഷോറൂമുകളില്‍ നിന്നു ലഭിച്ച വിവരം. കാരണം ആഢംബര വാച്ചുകള്‍ അല്ലെങ്കില്‍ വിലകൂടിയ വാച്ചുകള്‍ വാങ്ങണം എന്ന് തീരുമാനിച്ചിട്ടുള്ള ഒരാളും കോപ്പി വാച്ചുകള്‍ വാങ്ങുന്നതിന് തയാറാകില്ല.

നിലവാരം കൂടിയ മികച്ച ഒറിജിനല്‍ വസ്തുകള്‍ വാങ്ങുന്നതിനു പണം ചെലവാക്കുന്നതില്‍ ഇന്നത്തെ കാലത്ത് ഉപയോക്താക്കള്‍ക്ക് യാതൊരു മടിയും ഇല്ല. അങ്ങനെയുള്ള സംസ്‌കാരം നിലനില്‍ക്കവെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബ്രാന്‍ഡഡ് വാച്ച് കച്ചവടക്കാര്‍ വകവെക്കാറുമില്ല.

കൊച്ചിയിലെ വാച്ച് വിപണിയുടെ മുന്നേറ്റത്തിന് തെളിവാണ് പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെ ഇവിടെ എത്തിച്ച് നടത്തിവരുന്ന പ്രചാരണങ്ങള്‍. ടിസൊയെ പ്രതിനിധീകരിച്ച് ദീപിക പാദുകോണും, റാഡൊയെ പ്രധിനിധീകരിച്ച് റിത്വിക്ക് റോഷനും എത്തിയത് നഗരത്തെ പിടിച്ചു കുലുക്കിയിരുന്നു.

ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ കച്ചവടത്തെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാണെന്നു ഷോപ്പുടമകള്‍ പറയുന്നു. കൊച്ചിക്ക് പുറത്തുള്ളവര്‍ക്ക് ഇവിടെ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിയിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. മാത്രമല്ല പ്രചാരണത്തില്‍ ജനപങ്കാളിത്തം വര്‍ധിരപ്പിക്കാനും ഇങ്ങനയുള്ള പ്രചാരണ പരിപാടികള്‍ക്കാകുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Comments

comments