ഇന്ത്യയും ചൈനയും മനസുവെച്ചാല്‍ കാര്‍ഷികരംഗം കൈപ്പിടിയില്‍

ഇന്ത്യയും ചൈനയും മനസുവെച്ചാല്‍ കാര്‍ഷികരംഗം കൈപ്പിടിയില്‍

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളെയാണ് ഇന്ത്യയും ചൈനയും അഭിമുഖീകരിക്കുന്നത്. എന്തൊക്കെയാണ് പ്രശ്‌നങ്ങളെന്നും പരിഹാരങ്ങളെന്നും നോക്കാം.

ജനസംഖ്യയും സമ്പത്തും വര്‍ദ്ധിച്ചു വരികയാണെങ്കിലും 2026 ആകുന്നതുവരെ നമ്മുടെ ഭക്ഷ്യമേഖല സുലഭമാണെന്നും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കു വില കുറയുമെന്നും യുഎസ് ഭക്ഷ്യ വകുപ്പ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മറുവശത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. തുച്ഛവിലയ്ക്ക് കൃഷി ചെയ്യേണ്ടി വരുന്നതും ലാഭം നേടാന്‍ പോരാടേണ്ടി വരുന്നതും അനുയോജ്യമായ കാലാവസ്ഥയുടെ അഭാവവുമൊക്കെ ഇത്തരം പ്രശ്‌നങ്ങളില്‍പ്പെടുന്നു.

ദരിദ്രരുടെ വര്‍ധനവും പ്രാഥമിക ഭക്ഷ്യവസ്തുക്കളില്‍ ലോകവിപണികളിലുള്ള ആശ്രിതത്വവും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഭക്ഷ്യവിഭവങ്ങളുടെ വിലസ്ഥിരത സാധ്യമാകുന്നുവെന്നത് ലോകത്തിലെ അതിവേഗവളര്‍ച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയെയും ചൈനയെയും സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്ത തന്നെയാണ്. അതേസമയം കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മരണമണിയാണ്.

ഒരു കാര്‍ഷികോല്‍പ്പന്ന കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ കര്‍ഷകന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അരി, സോയാബീന്‍, മെയ്‌സ്, കോട്ടണ്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, പഴവര്‍ഗങ്ങള്‍, ഗോതമ്പ്, പഞ്ചസാര എന്നിവയുടെയും യുഎസ് ഡോളറിന്റെയും ആഗോള വിലനിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഡോളറിന് മൂല്യം കൂടുന്നത് ചരക്കുവസ്തുക്കളുടെ വിലയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കുറഞ്ഞ ഇറക്കുമതി എണ്ണക്കുരുകളും ധാന്യവര്‍ഗ്ഗങ്ങളുമൊക്കെ കൃഷി ചെയ്യുന്നവരെയും ബാധിച്ചിട്ടുണ്ട്. എണ്ണക്കുരുകളുടെയും ധാന്യവര്‍ഗങ്ങളുടെയും ആഭ്യന്തരവിപണിക്ക് ഇതേറെ ഗുണകരമായിട്ടുണ്ട്. അതവര്‍ക്ക് ഗുണകരമായ ഒരു കാര്യം തന്നെയാണെന്നതില്‍ സംശയമില്ല.

ഇന്ത്യയിലും ചൈനയിലും വിളകളുടെ വിലയില്‍ കുറവ് ഉണ്ടാകുന്നത് അവിടെ രാഷ്ട്രീയതലവേദന സൃഷ്ടിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ഇരു രാജ്യങ്ങളിലെയും ഗ്രാമീണ മേഖലയില്‍പ്പെട്ട ആള്‍ക്കാരുടെ ജീവിതത്തെ അത് ബാധിക്കുന്നു. നഗര, ഗ്രാമ വിഭാഗങ്ങളെ വേര്‍തിരിക്കുന്നത് കൂടുതല്‍ വിസ്തൃതമാക്കുന്നതിനും ഇതിലൂടെ കഴിയുന്നു. 2022 ആകുന്നതോടെ ഇന്ത്യയ്ക്ക് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കേണ്ടതുണ്ട്. ചൈനയില്‍ 2016ലെ കണക്കുകള്‍ പ്രകാരം, നഗരപ്രദേശങ്ങളിലെ വാര്‍ഷികവരുമാനം ഗ്രാമീണമേഖലകളേക്കാള്‍ 2.72 ഇരട്ടി അധികമാണെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013ല്‍ കര്‍ഷകകുടുംബങ്ങളില്‍ നടത്തിയിട്ടുള്ള ഇന്ത്യാസ് നാഷണല്‍ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത് 63.5 ശതമാനം ആള്‍ക്കാരും പ്രാഥമിക വരുമാനമാര്‍ഗം എന്ന നിലയില്‍ കൃഷിയെ ആശ്രയിക്കുന്നുവെന്നാണ്. ഇവരുടെ കൃഷിയിടങ്ങളില്‍ മൂന്നില്‍ രണ്ട് ശതമാനവും ഒരു ഹെക്റ്ററില്‍ താഴെയാണ്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതില്‍ ഒരു ശതമാനമാണ് കൃഷിയില്‍ നിന്നു ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൃഷി അല്ലാതെയുള്ള വരുമാന മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു.

പലിശപ്പണക്കാരെ അവര്‍ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. പകുതി കര്‍ഷക കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ആള്‍ക്കാര്‍ക്ക് കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. അതവരുടെ പ്രതിമാസ ചെലവിനേക്കാള്‍ വളരെ കുറവാണ്.

2012- 13 വാര്‍ഷിക കാലയളവില്‍ ഇന്ത്യയിലെ ഓരോ കുടുംബത്തിനും നല്‍കിയ ശരാശരി വായ്പാതുക 46,945 രൂപയാണ്. അതിനുശേഷം ഈ സംസ്ഥാനങ്ങളില്‍ രണ്ട് തവണയാണ് വരള്‍ച്ചാപ്രശ്‌നങ്ങളുണ്ടായത്. കാര്‍ഷികവിളകളുടെ വിലക്കുറവ് സംബന്ധമായ പ്രശ്‌നങ്ങളെയാണ് രാജ്യത്തെ ധാന്യവിളകളുടെ കര്‍ഷകര്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് കാര്‍ഷികവിളകള്‍ വ്യാപകമാകുന്നതും ഗ്രാമീണ മേഖലയിലെ ദുരവസ്ഥ വ്യാപകമാകുന്നതും ഇതിനുള്ള ഉദാഹരണങ്ങളാണ്.

കാര്‍ഷികവിളകളുടെ വിലയില്‍ കുറവ് ഉണ്ടാകുന്ന പ്രശ്‌നത്തെ അതിജീവിക്കുന്നതിനുള്ള മാര്‍ഗമെന്താണ്? ഒരാഴ്ചക്കുള്ളില്‍ പുറത്തിറങ്ങിയ ചൈനയിലെ 2017 നമ്പര്‍ 1 ഡോക്യുമെന്റ് പ്രഖ്യാപനങ്ങളും 2017-18 വര്‍ഷത്തെ ഇന്ത്യന്‍ ബജറ്റുമൊക്കെ പ്രധാനമായും മൂന്ന് പ്രവണതകളെയാണ് മുമ്പോട്ട് വെയ്ക്കുന്നത്.

ഉല്‍പ്പാദനക്ഷമതയും വിളവൈവിധ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഘടനാപരിഷ്‌കാരങ്ങള്‍

ചെറിയ കൃഷിയിടമുള്ള ആള്‍ക്കാരുടെ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനക്ഷമതയും വിളകളിലെ വൈവിധ്യവുമൊക്കെ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇരുരാജ്യങ്ങളും നടപ്പാക്കേണ്ടതുണ്ട്. ചൈനയ്ക്ക് കാര്‍ഷിക മേഖലയിലെ സുരക്ഷ, കൃത്യത, ഉന്നത നിലവാരമുള്ള വിളകളുടെ ഉല്‍പ്പാദനം എന്നിവയൊക്കെ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗവേഷണങ്ങള്‍ക്കു ശേഷം വിവിധ തരം വിളകള്‍ കൃഷി ചെയ്യുന്നതായിരിക്കും ഏറെ നല്ലത്.

വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് പ്രകൃതിസൗഹൃദ രീതിയില്‍ കാര്‍ഷികവിളകള്‍ വളരുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കേണ്ടതും പ്രധാനമാണ്. കര്‍ഷകര്‍ക്ക് താങ്ങുവിലയും സംഭരണവിലയും നല്‍കണം.

ഇത് ഗ്രാമീണ മേഖലകളിലെ ചെലവു വര്‍ദ്ധിപ്പിക്കാനും വായ്പയെടുക്കുന്നതു കുറയ്ക്കാനും സഹായിക്കും. മൂലധന സംഭരണം വര്‍ദ്ധിക്കുന്നതും ആഭ്യന്തര – അന്താരാഷ്ട്ര വിപണി നിരക്കുകള്‍ക്കിടയിലുള്ള അന്തരം കുറയ്ക്കുന്നതുമൊക്കെ കാര്‍ഷികവിളകളുടെ വില കുറക്കുന്നതിനായി ചൈനയെ പ്രേരിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടന്‍, സോയാബീന്‍, ചോളം തുടങ്ങിയവയുടെ വിലയില്‍ 30 ശതമാനം വരെ കുറവ് ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. കാര്‍ഷിക രംഗത്തെ കൃത്യതയ്ക്കു വേണ്ടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ സ്വീകരിക്കുന്നതു പോലുള്ള പദ്ധതികളും ഇതിലൂടെ തുടരുന്നു.

വരുമാനവൈവിധ്യത്തിന് പാലുല്‍പ്പന്നങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ആശ്രയിക്കുക

ഇന്ത്യയില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നുമുള്ള വരുമാനം നമ്മുടെ മൊത്തവരുമാനത്തിന് നല്ലൊരു സംഭാവന തന്നെയാണ് നല്‍കുന്നത്. 2003ല്‍ കാര്‍ഷിക കുടുംബങ്ങളുടെ ആകെ വരുമാനത്തിന്റെ 4 ശതമാനമായിരുന്നു വളര്‍ത്തുമൃഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ 10 വര്‍ഷം കൊണ്ട് അത് 13 ശതമാനം അധിക വരുമാനത്തിലേക്ക് എത്തിനില്‍ക്കുന്നു. ആവണക്കെണ്ണ, ഔഷധസസ്യങ്ങള്‍, സാമൂഹ്യ വനസംരക്ഷണം, കാലിത്തീറ്റ, ഗ്രാമീണ ടൂറിസം തുടങ്ങി ഭക്ഷ്യവിളകളില്‍പ്പെടാത്ത ഒരുപാട് കാര്യങ്ങള്‍ക്കും ചൈന ഇപ്പോള്‍ ഊന്നല്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഗോതമ്പ്, അരി എന്നിവയാണ് ഇപ്പോഴും പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നത്.

കമ്പോളസ്ഥാപനങ്ങളില്‍ ശ്രദ്ധപതിപ്പിക്കുക, കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

കൃഷിഭൂമി ഉടമസ്ഥാവകാശങ്ങള്‍, കരാറവകാശങ്ങള്‍, പ്രവര്‍ത്തനാവകാശങ്ങള്‍ തുടങ്ങി കര്‍ഷകര്‍ക്ക് കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്ന ഗ്രാമീണ ഭൂപരിഷ്‌കരണമാണ് ചൈന ഇപ്പോള്‍ തേടുന്നത്. കര്‍ഷകര്‍ ഭൂമി പാട്ടത്തിനു നല്‍കുന്നതിലൂടെ കൂടുതല്‍ സമ്പാദിക്കുന്നു്. സ്വദേശം വിട്ടു പോകാതിരിക്കുക, പുതിയ കച്ചവടമാതൃകകള്‍ കൊണ്ടുവരിക, പുതിയ കാര്‍ഷിക ബിസിനസുകള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനം. ഗ്രാമീണ മേഖലകളിലെ വ്യവസായ ഘടനകളെ ശുഭാപ്തിവിശ്വാസത്തോടെ കാണേണ്ടതുമുണ്ട്. ഇന്ത്യയ്ക്ക് പ്രാഥിമിക, ദ്വിതീയ കമ്പോളങ്ങളെ ഒന്നിപ്പിക്കേണ്ടതുണ്ട്. അതുവഴി കരാറടിസ്ഥാനത്തിലുള്ള കൃഷിയെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നു.

കാര്‍ഷികവിളകളുടെ വൈവിധ്യവല്‍ക്കരണവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും വിപണി അടിസ്ഥാനമായുള്ള ഉപകരണങ്ങളുമൊക്കെ ഏറെ പ്രധാനമാണ്. ഗ്രാമീണ മേഖലകളില്‍ ഇനിയും അഭിസംബോധന ചെയ്യാത്ത നയങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതുമൂലം കൃഷിയിടങ്ങള്‍ എല്ലാ വര്‍ഷവും ഭാഗം വെച്ചു നല്‍കുകയാണ്.

അതുകൊണ്ട് തന്നെ കൃഷിക്കു വേണ്ടി ചെലവാകുന്ന പണം കാര്‍ഷികവിളകള്‍ വില്‍പന നടത്തുന്നതിലൂടെ തിരികെ ലഭിക്കാറുമില്ല. ഇവിടെ നിലനില്‍ക്കുന്ന പല പ്രതിസന്ധികള്‍ക്കും ഒരു പരിഹാരം കാണാത്തതാണ് കുറഞ്ഞ വില മാത്രം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കാര്‍ഷിക രംഗത്തെ ഉല്‍പ്പാദനക്ഷമതക്കും വൈവിധ്യവല്‍ക്കരണത്തിനുമായി കൂടുതല്‍ നിക്ഷേപം മാറ്റിവെക്കുന്നതിന് കര്‍ഷകര്‍ക്ക് കഴിയുന്നില്ല.

ആഭ്യന്തര, വിദേശ വിപണികളില്‍ കാര്‍ഷികവിളകള്‍ക്ക് ഒരു വലിയ ആവശ്യകത ഉണ്ടാക്കിയെടുക്കുന്നതല്ലാതെ ഓരോ നയങ്ങളിലൂടെ കൃത്രിമമായി വിലകള്‍ അടിച്ചമര്‍ത്തുന്നത് തടയുക, കര്‍ഷകര്‍ക്ക് വേണ്ടി സുരക്ഷ തയ്യാറാക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങളും ചെയ്യേണ്ടിയിരിക്കുന്നു. വരള്‍ച്ചയില്ലാതെ കൃഷി ചെയ്യുന്നതിനു വേണ്ടി കാര്‍ഷിക ഇന്‍ഷൂറന്‍സ് മേഖലയിലും ജലസേചന രംഗത്തും ഇന്ത്യ ഇനിയും ഒരുപാട് നിക്ഷേപം നടത്തേണ്ടതുണ്ട്. ആരോഗ്യ പോഷകാഹാര മേഖലകള്‍, വിദ്യാഭ്യാസം, ശിശു മരണനിരക്ക്, നഗര കുടിയേറ്റം തുടങ്ങിയ കാര്യങ്ങളിലെ പക്ഷഭേദം വളരെ കൂടുതലാണ്.

Comments

comments

Categories: FK Special, Life
Tags: China, farming, India