അല്‍ ഹബ്തൂര്‍ സിറ്റിയിലെ രണ്ടാം ഘട്ടത്തിലെ വീടുകള്‍ വിറ്റുപോയി

അല്‍ ഹബ്തൂര്‍ സിറ്റിയിലെ രണ്ടാം ഘട്ടത്തിലെ വീടുകള്‍ വിറ്റുപോയി

2016 ല്‍ പ്രഖ്യാപനം നടത്തിയ റസിഡന്‍ഷ്യല്‍ കളക്ഷന്റെ 180 യൂണിറ്റുകള്‍ വിറ്റുപോയി

ദുബായ്: അല്‍ ഹബ്തൂര്‍ സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മിച്ച റെസിഡന്‍ഷ്യല്‍ ഭാഗങ്ങളെല്ലാം വിറ്റുപോയതായി അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ ഖലാഫ് അഹമ്മദ് അല്‍ ഹബ്തൂര്‍ അറിയിച്ചു. 2016 ല്‍ പ്രഖ്യാപനം നടത്തിയ റസിഡന്‍ഷ്യല്‍ കളക്ഷന്റെ 180 യൂണിറ്റുകള്‍ വിറ്റുപോയതായി പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.

ആവശ്യക്കാര്‍ ഏറെ ആയിരുന്നെന്നും ലോകത്ത് മറ്റൊരിടത്തും ഇതു പോലെയുള്ള പദ്ധതിയുണ്ടാവില്ലെന്നും അല്‍ ഹബ്തൂര്‍ പറഞ്ഞു. അല്‍ ഹബ്തൂര്‍ സിറ്റിയ്ക്കുള്ളില്‍ തന്നെ മൂന്ന് അന്താരാഷ്ട്ര ഹോട്ടലുകള്‍ ഉണ്ടെന്നും ലോക നിലവാരത്തിലുള്ള തീയറ്ററുകള്‍ ഉള്‍പ്പെട്ട ലാ പേള്‍ അടുത്ത വര്‍ഷം സിറ്റിയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസിഡന്‍ഷ്യല്‍ കളക്ഷന്റെ 63 ശതമാനം നിര്‍മാണവും പൂര്‍ത്തിയായെന്നും 2017 ന്റെ നാലാം പാദത്തില്‍ വീട് വാങ്ങിയവര്‍ക്ക് താക്കോല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ ടവര്‍, അംനാ ടവര്‍, മീര ടവര്‍ എന്നീ മൂന്ന് ടവറുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ കളക്ഷനില്‍ 1460 ആഡംഭര അപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ നൂറ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. 548 യൂണിറ്റാണ് ഉള്ളത്. ദുബായ് വാട്ടര്‍ കനാലിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മള്‍ട്ടിപ്പിള്‍ റസ്റ്റോറന്റും ബാറും ടെന്നീസ് അക്കാഡമിയും ടീയറ്ററും ഉള്‍പ്പെട്ട ദ ലെഷര്‍ കളക്ഷനും അല്‍ ഹബ്തൂര്‍ സിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായി വികസിച്ചുകിടക്കുന്ന അല്‍ ഹബ്തൂര്‍ സിറ്റിയില്‍ യൂറോപ്യന്‍ രീതിയിലുള്ള നടപ്പാതയും, കടല്‍ക്കരയും, 35,000 സക്വയര്‍ ഫീറ്റില്‍ സ്വിമ്മിംഗ് പൂള്‍ പോഡിയവുമുണ്ട്.

ഒന്നുമുതല്‍ ഏഴ് കിടപ്പുമുറികള്‍ ഉള്‍പ്പെട്ട ആഡംഭര യൂണിറ്റിന് 1.9 മിലയണ്‍ ദിര്‍ഹമാണ് വില. അപ്പാര്‍ട്ട്‌മെന്റും സിംപ്ലക്‌സ് പെന്റ്ഹൗസും, ഡ്യൂപ്ലക്‌സ് പെന്റ്ഹൗസും, അല്‍ട്രാ വിഐപി പെന്റഹൗസും യൂണിറ്റിലുണ്ടാകും. 360 ഡിഗ്രിയില്‍ ദുബായ് നഗരം കാണാവുന്ന രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Comments

comments

Categories: Business & Economy, World