ഖുറാസന്‍ വിഭാഗം

ഖുറാസന്‍ വിഭാഗം

പാകിസ്ഥാനിലെ തെഹ്‌രിക്-ഇ-താലിബാന്‍(ടിടിപി) ആണ് ഐഎസിന്റെ ഖുറാസന്‍ മൊഡ്യൂള്‍ എന്ന വിഭാഗം. ഇവര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിക്കുന്നവരാണ്. ഇതിനു പുറമേ ഖുറാസന്‍ ധാക്ക ഗ്രൂപ്പിലൂടെ ബംഗ്ലാദേശിലും സജീവമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനു ധാക്കയിലുള്ള ഹോളി ആര്‍ട്ടിസാന്‍ കഫേ ആക്രമിച്ചു വിദേശികളുള്‍പ്പെടെ 29 പേരെ കൊലപ്പെടുത്തിയത് ഈ വിഭാഗമായിരുന്നു.

2016 ഡിസംബറില്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഖുറാസന്‍ വിഭാഗത്തിലെ 17 പേരെ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവര്‍ ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. ഖുറാസന്‍ വിഭാഗത്തില്‍പ്പെട്ട നാല് പേരെ 2016 ജനുവരിയില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഖുറാസന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താനെയില്‍നിന്നും കഴിഞ്ഞ വര്‍ഷം മൂന്ന് പേര്‍ സിറിയയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2016ല്‍ കേരളത്തില്‍നിന്നും കാണാതായ 21 പേര്‍ ഖുറാസന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: World