നിറവൈവിധ്യങ്ങളോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രംഗ് ശേഖരം

നിറവൈവിധ്യങ്ങളോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രംഗ് ശേഖരം

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള എല്ലാ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലും രംഗ് ശേഖരം ലഭ്യമാകും

ദുബായ്: ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് വര്‍ണവൈവിധ്യമാര്‍ന്ന കല്ലുകള്‍ പതിച്ച ആഭരണശേഖരമായ രംഗ് വിപണിയില്‍ അവതരിപ്പിച്ചു. സ്വര്‍ണത്തില്‍ ചുവന്ന നിറത്തിലുള്ള റൂബികളും ഹരിതവര്‍ണത്തിലുള്ള എമറാള്‍ഡും ഉപയോഗിച്ച് നിര്‍മിച്ചവയാണ് രംഗ് ശേഖരം.

വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ അടങ്ങിയ ഈ ശേഖരത്തില്‍ ഹാത്ത്ഫൂല്‍സ്, സ്റ്റേറ്റ്‌മെന്റ് മോതിരങ്ങള്‍, വലിപ്പമേറിയ പെന്‍ഡന്റുകള്‍, കമ്മലുകള്‍്, മികവുറ്റ വളകള്‍, നെക്ക്‌ലേസുകള്‍ എന്നിവയാണുള്ളത്.

പരമ്പരാഗതവും നൂതനവുമായ രൂപകല്‍പ്പനയിലുള്ള ഈ ശേഖരം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏറെ അനുയോജ്യമാണ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ രംഗ് വലിപ്പമേറിയതും കറയില്ലാത്തവിധം യഥാര്‍ത്ഥവുമാണ്. രംഗ് വിവാഹ ശേഖരം വധുവിനെ വര്‍ണ്ണാഭമാക്കുകയും വിവാഹവസ്ത്രത്തിന് ഏറ്റവും അനുരൂപമാക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പരീക്ഷണങ്ങള്‍ നടത്താനും സ്വന്തം വിജയത്തിലേയ്ക്കുള്ള പാത തെരഞ്ഞെടുക്കാനും ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മികച്ച ശേഖരമാണ് രംഗ് എന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

22 കാരറ്റ് സ്വര്‍ണത്തില്‍ റൂബികളും എമറാള്‍ഡും പതിപ്പിച്ച രംഗ് ആകര്‍ഷകവും ശ്രദ്ധിക്കപ്പെടുന്നതുമായ ശേഖരമാണെന്നും അദ്ദേഹം. രംഗ് ശേഖരം എക്‌സേഞ്ചിനും റീസെയിലിനും 75 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും സര്‍വീസിനും റിപ്പയറിംഗിനും 100 ശതമാനം ഗ്യാരണ്ടിയും നല്‍കുമെന്ന് കല്യാണരാമന്‍ പറഞ്ഞു.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള എല്ലാ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലും രംഗ് ശേഖരം ലഭ്യമാകും.

Comments

comments