ഹോല മോഹല്ല

ഹോല മോഹല്ല

സിഖ് വംശജരുടെ വാര്‍ഷിക ഉത്സവം. ആനന്ദപൂര്‍ സാഹിബ് ഗുരുദ്വാരയില്‍ മൂന്ന് ദിവസത്തെ ആഘോഷം നടക്കും. ഈ വര്‍ഷം മാര്‍ച്ച് 13നാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുക. സിഖ് ഗുരുവായ ഗോബിന്ദ് സിംഗാണ് ഹോല മോഹല്ല അവതരിപ്പിച്ചത്.

ആയോധനകലയുടെ ഉത്സവമാണിത്. മതപരമായ ചടങ്ങുകള്‍ക്കൊപ്പം ആയോധനകലയില്‍ സിഖ് സമൂഹം പരിശീലനം സിദ്ധിക്കുകയും ചെയ്യും. രാവിലെ ഗുരുദ്വാരയില്‍ നടക്കുന്ന പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും.

വൈകിട്ടാണ് ആവേശം ജനിപ്പിക്കുന്ന ആയോധനകലയുടെ പ്രദര്‍ശനം. പരിശീലനം സിദ്ധിച്ച അംഗങ്ങള്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കും. വേഗത്തില്‍ പായുന്ന കുതിരയുടെ മുകളില്‍ നടത്തുന്ന അഭ്യാസപ്രകടനവും ഉണ്ടാകും. അതിനെത്തുടര്‍ന്ന് സാംസ്‌കാരിക ആഘോഷവും സംഘടിപ്പിക്കും.

Comments

comments

Categories: Top Stories

Related Articles