യുഎഇക്ക് ഫ്രഞ്ച് കമ്പനിയുടെ ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍

യുഎഇക്ക് ഫ്രഞ്ച് കമ്പനിയുടെ ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍

ഊര്‍ജ്ജ ക്ഷമതയോട് കൂടിയ മള്‍ട്ടി കംഫര്‍ട്ട് ഹൗസുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്

അബുദാബി: ഫ്രഞ്ച് ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ സെയിന്റ് ഗോബയ്ന്‍ അബുദാബിയിലെ മസ്ധര്‍ സിറ്റിയില്‍ ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഊര്‍ജ്ജ ക്ഷമതയോട് കൂടിയ മള്‍ട്ടി കംഫര്‍ട്ട് ഹൗസുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

2019 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പദ്ധതി തയാറാക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇതു സംബന്ധിച്ച ധാരണപത്രത്തില്‍ അബുദാബിയിലെ പ്രമുഖ എനര്‍ജി കമ്പനിയായ മസ്ധറിന്റെ സിഇഒ മുഹമ്മദ് ജമീല്‍ അല്‍ റമഷിയും മിഡില്‍ ഈസ്റ്റിലെ സെയിന്റ് ഗോബെയ്‌നിന്റെ ജനറല്‍ ഡലിഗേറ്റുമായ ഹാഡി നാസ്സിഫ് ഒപ്പുവച്ചു.

മികച്ച മെറ്റീരിയലുകളിലൂടെയും നിര്‍മാണ രീതിയിലൂടെയും ഉപയോഗിക്കുന്ന ഊര്‍ജത്തേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ഈ വീടുകള്‍ക്ക് കഴിയും. കുറഞ്ഞ രീതിയില്‍ ഊര്‍ജത്തെ ഉപയോഗിക്കുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യുന്നവയാണ് മള്‍ട്ടി കംഫര്‍ട്ട് ഹൗസുകള്‍.

സെയിന്റ് ഗോബയ്ന്‍ ആദ്യമായി ഈ ചിന്ത വികസിപ്പിച്ചെടുത്തത് 2004 ലാണ്. ലോകമെമ്പാടും 18 മള്‍ട്ടി കംഫര്‍ട്ട് ഹൗസസ് അവര്‍ നിര്‍മിച്ചു.

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പദ്ധതിയാണ് ഇത്. യുഎഇയിലെ വരണ്ട കാലാവസ്ഥയ്ക്ക് യോജിച്ച വീടുകളായിരിക്കും നിര്‍മിക്കുകയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മസ്ധറിനും സെയിന്റ് ഗൊബയനും തിരക്കുപിടിച്ച വര്‍ഷങ്ങളാണ് മുന്നിലുള്ളത്. പുതിയതായി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മസ്ധര്‍ സിറ്റിയിലെ ഉള്‍പ്പടെ നാല് ലക്ഷം സ്‌ക്വയര്‍ മീറ്ററിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് മുന്നിലുള്ളത്.

 

Comments

comments

Categories: FK Special, Trending, World
Tags: By France, France, UAE