വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിവുണ്ടാകണമെന്നു ഹൈക്കോടതി. എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഢിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതി സംസ്ഥാന വിജിലന്‍സിനെതിരേ രുക്ഷ വിമര്‍ശനം നടത്തിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു ശങ്കര്‍ റെഡ്ഢിയെ ഡിജിപിയായി ഉയര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കിയത്. എന്നാല്‍ സ്ഥാനക്കയറ്റത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി, മുന്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, ശങ്കര്‍ റെഡ്ഢി തുടങ്ങിയവര്‍ക്കെതിരേ സ്വകാര്യവ്യക്തി വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു വിജിലന്‍സിനോട് വ്യാജ പരാതി തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്നു ഹൈക്കോടതി പറഞ്ഞത്. കേസിലെ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു.

Comments

comments

Categories: FK Special, Top Stories