സൗജന്യ പാചകവാതക കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കി

സൗജന്യ പാചകവാതക കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: സൗജന്യ എല്‍പിജി കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കാനുള്ള പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ മേയ് 31 ന് മുമ്പായി ആധാര്‍ എടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ എല്‍പിജി സബ്‌സിഡി പദ്ധതിയായ പഹല്‍ യോജനയിലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയടക്കമുള്ള വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതായി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അമ്പതോളം പദ്ധതികള്‍ക്ക് പുതുതായി ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിവിധ ക്ഷേമ പദ്ധതികളില്‍ നാമ മാത്രമായവയ്ക്ക് മാത്രമേ നിലവില്‍ ആധാര്‍ നിര്‍ബന്ധമാക്കാത്തതുള്ളൂ. എന്നാല്‍ മേയ് 31ന് മുന്‍പ് ഇവയ്ക്കായും ആധാര്‍ എന്റോള്‍ ചെയ്യേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പദ്ധതിയുടെ പ്രയോജനം ശരിയായ ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇതുമൂലം സാധിക്കുമെന്നാണ് വിശദീകരണം.

Comments

comments

Categories: FK Special, Life, Top Stories
Tags: Aadar, India, LPG