യുവാക്കളേ…ഇത്ര സമയം ജോലി ചെയ്യണോ?

യുവാക്കളേ…ഇത്ര സമയം ജോലി ചെയ്യണോ?

പ്രമുഖ എച്ച്ആര്‍ കമ്പനിയായ ടാലന്‍ഡ് എഡ്ജ് നടത്തിയ പഠനമനുസരിച്ച് 80 ശതമാനം യുവാക്കളും അവരുടെ മേധവികളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ട്

ജോലി ചെയ്യാന്‍ വല്ലാത്ത ഊര്‍ജ്ജമാണ് യുവാക്കള്‍ക്ക്. കയ്‌മെയ് മറന്ന് അധ്വാനം ചെയ്യാന്‍ മടിയില്ലാത്തവരാണ് അവര്‍. അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേ ഫലം പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഇത്രയും വേണോ എന്ന് നമുക്കും തോന്നും. പ്രൊഫഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്ന മിക്ക യുവാക്കളും പകുതി ദിവസവും ചെലവഴിക്കുന്നത് ജോലി ചെയ്യാനാണത്രെ.

പ്രമുഖ എച്ച്ആര്‍ കമ്പനിയായ ടാലന്‍ഡ് എഡ്ജ് നടത്തിയ പഠനമനുസരിച്ച് 80 ശതമാനം യുവാക്കളും അവരുടെ മേധവികളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ട്. 2

1 വയസിനും 24 വയസിനും ഇടയിലുള്ളവരില്‍ നടത്തിയ പഠനത്തില്‍, 16 ശതമാനം പേരും ദിവസത്തില്‍ 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. അപ്പോള്‍ ഇവര്‍ ഉറങ്ങാന്‍ എത്രസമയമെടുക്കുന്നുണ്ടെന്നത് ഗൗരവമുണര്‍ത്തുന്ന ചോദ്യമാണെന്നാണ് മാനസിക രോഗ വിദഗ്ധര്‍ പറയുന്നത്.

ഇവരുടെ മേധാവികളില്‍ രണ്ട് ശതമാനം പേര്‍ മാത്രമാണ് 12 മണിക്കൂറിലധികം ജോലി ചെയ്യുന്നത്. ജോലിയുടെ അമിതസമ്മര്‍ദ്ദവും ടെന്‍ഷനും 30 വയാസാകുമ്പോഴേക്കും പലരെയും ശാരീരികമായും മാനസികമായും തളര്‍ത്തി മുരടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

സര്‍വെ നടത്തിയവരില്‍ 87 ശതമാനവും പറയുന്നത് അവരുടെ മേധവികള്‍ക്ക് ശമ്പളത്തില്‍ വര്‍ധന കിട്ടിയില്ലെങ്കിലും തങ്ങള്‍ക്ക് കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണ്. യുവ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ ജോലി ചെയ്യാന്‍ മിടുക്കു കാണിക്കുന്നുവെന്നും അതിനനുസരിച്ച് അവര്‍ ശമ്പളവും ആഗ്രഹിക്കുന്നുണ്ടെന്നാണ് സര്‍വെ ഫലങ്ങള്‍ കാണിക്കുന്നത്.

കൂടുതല്‍ സമയം ജോലി ചെയ്യുന്നതല്ല ഉല്‍പ്പാദനക്ഷമതയുടെ അളവുകോല്‍ എന്നുള്ള ചിന്തകള്‍ ഇപ്പോള്‍ പാശ്ചാത്യലോകത്ത് ശക്തി പ്രാപിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ഡ് വര്‍ക്ക് അല്ല, സ്മാര്‍ട്ട് വര്‍ക്കാണ് നമുക്ക് വേണ്ടതെന്ന് യുവാക്കള്‍ മനസിലാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ 30കള്‍ പിന്നിടുമ്പോഴേക്കും ജീവിതത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും, സൂക്ഷിക്കുക.

Comments

comments

Categories: FK Special, Life, Trending, World