വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും

വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്ക് യുഎസിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവിനെ കാര്യമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ബില്ല്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇത് യുഎസിന് വരുത്തിവെക്കും, ആയിരക്കണക്കിന് പേരുടെ ജോലിയും അവതാളത്തിലാകും.

ന്യൂയോര്‍ക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ നഗരം. ഇവിടേക്കുള്ള ഈ വര്‍ഷത്തെ സഞ്ചാരികളുടെ വരവില്‍ 12.4 ദശലക്ഷത്തിന്റെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ വന്‍പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ അരങ്ങേറിയത്.

Comments

comments