വനിതാ ദിനത്തില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങാം

വനിതാ ദിനത്തില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങാം

ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങുന്നവര്‍ക്ക് വിലയില്‍ 8,000 രൂപയുടെ ഇളവ് ലഭിക്കും

ന്യൂ ഡെല്‍ഹി : അന്തര്‍ദേശീയ വനിതാ ദിനത്തില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്തീകള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഡാറ്റ്‌സണ്‍ ഇന്ത്യ. സ്ത്രീകളോടുള്ള ആദരവ് പ്രകടമാക്കി ഡാറ്റ്‌സണ്‍ റെഡി-ഗോ വാങ്ങുന്നവര്‍ക്ക് വിലയില്‍ 8,000 രൂപയുടെ ഇളവാണ് കമ്പനി നല്‍കുന്നത്.

ആധുനിക സ്ത്രീകള്‍ക്കുള്ള അംഗീകാരമായും സമൂഹത്തില്‍ സ്ത്രീ ഡ്രൈവര്‍മാരോടുള്ള കാഴ്ച്ചപ്പാട് മാറ്റിയെടുക്കുന്നതിനും ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി #DrivenByHer എന്ന ഹാഷ്ടാഗില്‍ കമ്പനി പ്രത്യേക ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഡാറ്റ്‌സണ്‍ ഇത്തരമൊരു ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ നടത്തുന്നതില്‍ അഭിമാനമുണ്ടെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയ്ല്‍സ്, നെറ്റ്‌വര്‍ക് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റ് സതീന്ദര്‍ സിംഗ് ബജ്‌വ പറഞ്ഞു.

കൂടുതല്‍ സ്ത്രീകള്‍ കാര്‍ വാങ്ങുകയും ഓടിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീശാക്തീകരണത്തിന് ഡാറ്റ്‌സണ്‍ കൂടി പങ്കാളിയാവുകയാണ്. മാത്രമല്ല സ്ത്രീകള്‍ക്ക് വ്യക്തിഗത മൊബിലിറ്റി സാധ്യമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക റെഡി-ഗോ ഓഫര്‍ ഇന്ന് മാത്രമാണ് ലഭിക്കുന്നത്. രാജ്യത്തെ എല്ലാ നിസ്സാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ഓഫറനുസരിച്ച് കാര്‍ വാങ്ങാം.

Comments

comments