വംശീയാക്രമണത്തിനു ശേഷം ഇന്ത്യന്‍ വംശജരെ ആക്ഷേപിക്കുന്ന വീഡിയോ

വംശീയാക്രമണത്തിനു ശേഷം ഇന്ത്യന്‍ വംശജരെ ആക്ഷേപിക്കുന്ന വീഡിയോ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരെ ആക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് യുഎസ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍. SaveAmericanITJobs.com എന്ന വെബ്‌സൈറ്റിലാണു ഇന്ത്യന്‍ വംശജരെ പരിഹസിക്കും വിധമുള്ള വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റ് കുടിയേറ്റ വിരുദ്ധ വെബ്‌സൈറ്റാണ്.

യുഎസിലെ ഒഹിയോയിലുള്ള പാര്‍ക്കില്‍ ഇന്ത്യന്‍ വംശജരുടെ അമിത സാന്നിധ്യം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഫോട്ടോകളും വീഡിയോയുമാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ക്കിലെങ്ങും ഇന്ത്യാക്കാരാണ്. ഇവര്‍ ഇവിടെയെത്തി അമേരിക്കക്കാരുടെ തൊഴില്‍ സ്വന്തമാക്കിയിരിക്കുന്നതായും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതിനോടകം യൂടൂബില്‍ 41,000 പേര്‍ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചു കഴിഞ്ഞു. വെര്‍ജിനിയയില്‍നിന്നുള്ള സ്റ്റീവ് പുഷര്‍ എന്ന 66-കാരനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണു വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തതും നടത്തുന്നതും.

Comments

comments

Categories: FK Special, Top Stories, World
Tags: India, US