ടിയാഗോ എഎംടി അവതരിപ്പിച്ചു

ടിയാഗോ എഎംടി അവതരിപ്പിച്ചു

5.39 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില

ന്യൂ ഡെല്‍ഹി : ടിയാഗോയുടെ ഈസി-ഷിഫ്റ്റ് എഎംടി വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. 5.39 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

XZA വേരിയന്റില്‍ ലഭിക്കുന്ന ടിയാഗോ എഎംടിയില്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ‘റെവലൂഷന്‍’ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്.

ടിയാഗോ എഎംടിയില്‍ ഓട്ടോമാറ്റിക്, ന്യൂട്രല്‍, റിവേഴ്‌സ്, മാന്വല്‍ ഗിയര്‍ പൊസിഷനുകളാണുള്ളത്. സ്‌പോര്‍ട്‌സ്, സിറ്റി എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും ഒരുക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ 597 സെയ്ല്‍സ് ഔട്ട്‌ലെറ്റുകളില്‍ ഇന്നലെ മുതല്‍ കാര്‍ ലഭ്യമാണ്.

ഏപ്രില്‍ 2016 നും ജനുവരി 2017 നുമിടയില്‍ കമ്പനി 46,139 യൂണിറ്റ് ടാറ്റ ടിയാഗോ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ടിയാഗോ ഇതിനകം പതിമൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു.

‘ഇംപാക്റ്റ്’ രൂപകല്‍പ്പനാ ശൈലിയില്‍ പുറത്തിറക്കിയ ടാറ്റയുടെ ആദ്യ വാഹനമായിരുന്നു ടിയാഗോ. അതിഗംഭീര മത്സരം നടക്കുന്ന ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഓരോ മാസം കഴിയുന്തോറും ടിയാഗോയുടെ ജനപ്രീതി വര്‍ധിച്ചുവരികയാണ്.

 

Comments

comments

Categories: Auto, FK Special
Tags: Tata, Tiago