ലിബിയയുടെ പ്രധാന എണ്ണ തുറമുഖം തീവ്രവാദ ഗ്രൂപ്പ് പിടിച്ചെടുത്തു

ലിബിയയുടെ പ്രധാന എണ്ണ തുറമുഖം തീവ്രവാദ ഗ്രൂപ്പ് പിടിച്ചെടുത്തു

ലിബിയന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായി ബെന്‍ഗാസി ഡിഫന്‍സ് ബ്രിഗേഡ് എന്ന തീവ്രവാദ ഗ്രൂപ്പാണ് എസ് സൈഡര്‍ ടെര്‍മിനല്‍ പിടിച്ചിടുത്തിരിക്കുന്നത്

ട്രിപോളി: ലിബിയയിലെ ഏറ്റവും വലിയ എണ്ണ തുറമുഖം തീവ്രവാദ ഗ്രൂപ്പ് പിടിച്ചെടുത്തു. ലിബിയ തങ്ങളുടെ പ്രധാന ഉല്‍പ്പന്നമായ എണ്ണയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. തുറമുഖം പിടിച്ചെടുത്തതോടെ ബ്രെന്‍ഡ് ക്രൂഡിന്റെ വില ഫ്യൂച്ചര്‍ വിപണിയില്‍ ഉയര്‍ന്നു.

ലിബിയന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായി ബെന്‍ഗാസി ഡിഫന്‍സ് ബ്രിഗേഡ് എന്ന തീവ്രവാദ ഗ്രൂപ്പാണ് എസ് സൈഡര്‍ ടെര്‍മിനല്‍ പിടിച്ചിടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുമായി ഇതുവരെ ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലാത്ത സംഘടന കൂടിയാണിത്.

മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയാവുന്ന ജനങ്ങളെ തിരിച്ചറിയാനായിട്ടില്ല. ഭീകരര്‍ പ്രദേശം പിടിച്ചടക്കുന്നതിന് മുന്‍പ് പട്ടാള മേധാവി ഖാലിഫ ഹഫ്തറിന്റെ അധീനതയിലായിരുന്നു കിഴക്കന്‍ മേഖല.

സംഭവം ഹാഫ്താറിന് ഏറ്റ തിരിച്ചടിയാണെന്ന് യൂറോപ്യന്‍ കൗണ്‍സിലിലെ വിദേശകാര്യ വിഭാഗത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മറ്റിയ ടൊആള്‍ഡോ പറഞ്ഞു. രാജ്യത്തിന്റെ കയറ്റുമതിയെ ഇത് ഏതെങ്കിലും രീതിയില്‍ ബാധിക്കുമോയെന്ന് കാണേണ്ടിയിരിക്കുന്നു. ലിബിയയുടെ എണ്ണ ഉല്‍പ്പാദനത്തിന് ഇത് കടുത്ത ആഘാതമായിരിക്കുമെന്ന് അദ്ദഹം പറഞ്ഞു.

ഫെബ്രുവരിയില്‍ പ്രതിദിനം ഏഴ് ലക്ഷം ബാരല്‍ എണ്ണയാണ് ഖനനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനത്തിന്റെ ഇരട്ടിയാണിത്. തുറമുഖം പിടിച്ചെടുത്തതിന് പിന്നാലെ ബ്രെന്‍ഡ് ക്രൂഡിന്റെ ഫ്യൂച്ചര്‍ വിപണിയിലെ മൂല്യം ബാരലിന് 55.95 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 55. 88 ഡോളര്‍ ആയിരുന്നു.

ഓയില്‍ ക്രസന്റിന്റെ ചുമതല കഴിഞ്ഞ സെപ്റ്റംബറില്‍ ഏറ്റെടുത്തതോടെ മേഖലയിലെ തുറമുഖങ്ങളുടെ നിയന്ത്രണം ഹഫ്തറിന്റെ കൈകളിലായിരുന്നു. ഇതിനു ശേഷം ഗവണ്‍മെന്റിന്റെ ഭാഗമായ ലിബിയയുടെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനെ എസ് സൈഡര്‍ തുറമുഖത്തെ എണ്ണ കയറ്റുമതിക്കായി ഉപയോഗിക്കാന്‍ ഹാഫ്താര്‍ അനുവാദം നല്‍കിയിരുന്നു. രാജ്യത്തിന്റെ പൗരസ്ത്യ- പാശ്ചാസ്ത്യ മേഖലകള്‍ തമ്മിലുള്ള ബന്ധം സമാധാനപൂര്‍ണമല്ലാത്തതിനാല്‍ ഉല്‍പ്പാദനത്തെ ബാധിച്ചു.

പ്രധാനമന്ത്രി ഫയേസ് അല്‍ സെറാജിന്റെ അധീനതയിലുള്ള പാശ്ചാത്യ മേഖലയുമായി അകലം പാലിക്കുന്നതിനെ റഷ്യ, യുഎഇ, ഈജിപ്റ്റ് എന്നിവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഹഫ്താറിന് സൈനിക ശക്തിയും ഓയിലിലൂടെ രാജ്യത്തേ ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവുമുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

രാജ്യത്തിന്റെ മധ്യ, പശ്ചിമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നേരിടുന്നതിനാല്‍ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നും ഹഫ്താറിന് പിന്തുണ ലഭിക്കുന്നുണ്ട്.

എന്നാല്‍ വളരെ കുറഞ്ഞ സൈനികരെ വച്ചാണ് ഹഫ്താര്‍ ഓയില്‍ ടെര്‍മിനലിന്റെ അധികാരം കീഴടക്കിയതെന്നും അദ്ദേഹത്തിന് വളരെ കുറഞ്ഞ സൈനിക സൗകര്യം മാത്രമാണ് ഉള്ളതെന്നും ടൊആല്‍ഡോ പറഞ്ഞു. വ്യോമാക്രമണത്തിലൂടെയും രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയുമാണ് ഇത്രയും നാള്‍ ഹഫ്താര്‍ പിടിച്ചു നിന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് തുറമുഖത്തിനു നേരെയുണ്ടായ ആക്രമണത്തിനു നേരെ ശക്തമായ പ്രതിരോധം ഇല്ലാത്തതിനെ തുടര്‍ന്ന് ടെര്‍മിനനിലെ ജീവനക്കാര്‍ തൊട്ടടുത്തുള്ള രാസ് ലനുഫിലേക്ക് പലായനം ചെയ്തിരുന്നെന്ന് ഓയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തലവന്‍ സാദ് ധിനര്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പ് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

ലിബിയയുടെ മറ്റൊരു പ്രധാന നഗരമായ രാസ് ലാനുഫിലെ വിമാനത്താവളത്തിലേക്ക് ബെന്‍ഗാസി ഡിഫന്‍സ് ബ്രിഗേഡിന്റെ യുദ്ധവിമാനങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജാഫ്രയിലും ബെന്‍ഗാസിയിലും തീവ്രവാദ ഗ്രൂപ്പിന് ശക്തമായ സ്വാധീനമുണ്ട്.

പ്രധാന തുറമുഖങ്ങളില്‍ നിന്ന് എണ്ണ കയറ്റുമതി ആരംഭിച്ചതോടെ ലിബിയയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിരുന്നു. ഉല്‍പ്പാദനം വര്‍ധിച്ചെങ്കിലും എണ്ണ വിപണിയെ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി മറ്റു പെട്രോളിയം രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

 

Comments

comments

Categories: FK Special, Top Stories, World

Related Articles