കശ്മീരില്‍ വസന്തകാലം

കശ്മീരില്‍ വസന്തകാലം

പൂക്കളും പൂമ്പാറ്റകളും തേനീച്ചകളും പറവകളുമെല്ലാം ചേര്‍ന്നൊരു വസന്തകാലം കശ്മീരിന് നല്‍കുന്നത് പുതിയ പ്രതീക്ഷകള്‍. കടുത്ത തണുപ്പു വിട്ടുമാറി, പച്ചിലകളും പുല്‍നാമ്പുകളും ഗ്രാമപ്രദേശങ്ങളില്‍ തല നീട്ടിത്തുടങ്ങിയത് വസന്തത്തിന്റെ വരവിന്റെ സൂചനയാണ്.

കാലാവസ്ഥാമാറ്റം കശ്മീര്‍ ജനതയ്ക്ക് പുതുപ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അവരുടെ മക്കള്‍ക്ക് തടസമില്ലാത്ത വിദ്യാഭ്യാസം, മികച്ച ടൂറിസം സാധ്യതകള്‍, വാണിജ്യം എന്നിവയൊക്കെയാണ് വസന്തം കൊണ്ടുവരുന്നത്. ശുഭസൂചന നല്‍കിക്കൊണ്ട് ടൂറിസ്റ്റുകളുടെ വരവ് ചെറിയ തോതില്‍ ആരംഭിച്ചിട്ടുണ്ട്.

ഹോട്ടല്‍ ഉടമകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഹൗസ്‌ബോട്ടുടമകള്‍ കരകൗശലത്തൊഴിലാളികള്‍ എന്നിവരെല്ലാം കൂടുതല്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ്. ശൈത്യകാലത്ത് സാഹസിക ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഇവരുടെ എണ്ണം കുറവാണ്.

വിന്റര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമായി മഞ്ഞുവീഴ്ച കാണാനെത്തിയവരായിരുന്നു ഇവര്‍. സീസണാകുന്നതോടെ കൂടുതല്‍ പ്രകൃതിസ്‌നേഹികളെയും മധുവിധു ആഘോഷിക്കാനെത്തുന്നവരെയും പ്രതീക്ഷിക്കുകയാണ് കശ്മീര്‍.

Comments

comments

Categories: FK Special, Life, Trending