അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രൗഢിയോടെ : തലമുറകള്‍ക്കു ചിറകു നല്‍കിയ സെസ്‌ന 172

അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രൗഢിയോടെ : തലമുറകള്‍ക്കു ചിറകു നല്‍കിയ സെസ്‌ന 172

ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്ക പൈലറ്റുമാര്‍ക്കും പറക്കാനുള്ള ചിറകാണ് ഇന്നും സെസ്‌ന 172 വിമാനം. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം തുടങ്ങിയ ഈ വിമാനങ്ങള്‍ ഇന്നും പ്രിയങ്കരം തന്നെ

നാല് പേര്‍ക്ക് യാത്ര ചെയ്യാം, യാത്രക്കാര്‍ക്കും ഇന്ധനത്തിനും പുറമെ 800 കിലോഗ്രാം ഭാരം വഹിക്കാന്‍ സാധിക്കും, മണിക്കൂറില്‍ 226 കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനും സാധിക്കും, ഒറ്റത്തവണ 1,290 കിലോമീറ്റര്‍ യാത്ര ചെയ്യാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കാറിനെ കുറിച്ചുള്ള വിവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് ഒരു വിമാനത്തെ കുറിച്ചുള്ള വിവരങ്ങളാണ്.

1956ലാണ് സെസ്‌ന 172 എന്ന എയര്‍ക്രാഫ്റ്റ് ആദ്യമായി നിര്‍മിക്കുന്നത്. ഇന്നും ഇത് നിര്‍മിക്കപ്പെടുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത. ലോകത്തിലെ തന്നെ ഏറ്റവും പ്രിയങ്കരമായ ഡിസൈന്‍ ആണ് അന്നും ഇന്നും ഇത്.

43,000ത്തിലധികം സെസ്‌ന 172 വിമാനങ്ങള്‍ ഇതിനോടകം തന്നെ നിര്‍മിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 60 വര്‍ഷങ്ങള്‍ക്കിപ്പുറം 172 എന്ന മോഡലിനും മികച്ച മാറ്റങ്ങള്‍ ഉണ്ടായി. എന്നിരുന്നാലും 1950കളില്‍ പുറത്തിറങ്ങിയപ്പോഴത്തേതില്‍ നിന്നു കാര്യമായ വ്യത്യാസമില്ലാതെയാണ് ഇന്നും ഇതിന്റെ രൂപം. കഴിഞ്ഞ 60 വര്‍ഷങ്ങളായി ലോകത്തെമ്പാടുമുള്ള ട്രെയിനിംഗ് സ്‌കൂളുകളില്‍ വിമാനമാതൃകയായി ഉപയോഗിക്കുന്നത് ഈ വിമാനമാണ്. അതായത്, തലമുറകളായി പൈലറ്റുമാര്‍ വിമാനം പറത്തല്‍ അഭ്യസിക്കുന്നത് ഇതിലാണ്.

പറക്കാന്‍ എളുപ്പമുള്ള രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. മറ്റുള്ള വിമാനങ്ങളെ അപേക്ഷിച്ച് ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്ക പൈലറ്റുമാര്‍ക്കും ചിറക് നല്‍കിയത് ഈ മോഡല്‍ വിമനം ആയിരിക്കുമെന്ന് സെസ്‌നയുടെ ഇപ്പോഴത്തെ നിര്‍മ്മാതാക്കളായ ടെക്‌സ്ട്രണ്‍ ഏവിയേഷന്റെ വൈസ് പ്രസിഡന്റെ ഡഗ് മെയ് പറയുന്നു. പരിശീലനത്തിന് വളരെയധികം ഉതകുന്ന തരത്തിലുള്ള നിര്‍മിതിയാണ് ഈ വിമാനത്തിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇന്നും ഈ ലൈറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മിക്കപ്പെടുന്നത്. 1980കളില്‍ മാത്രമാണ് ഇവയുടെ ഉല്‍പ്പാദനം താല്‍ക്കാലികമായ രീതിയിലെങ്കിലും നിലച്ചുപോയത്. ലൈറ്റ് എയര്‍ക്രാഫ്റ്റുകളുടെ നിര്‍മാണം അമേരിക്ക നിയമം മൂലം നിരോധിച്ചപ്പോഴായിരുന്നു ഇത്. ഈ 172 മോഡല്‍ വിമാനം ഇപ്പോഴും ജനപ്രിയമായി തുടരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്.കോക്ക്പിറ്റിന് മുകളിലായി ചിറകുകള്‍ വരുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള വിമാനമാണിത്.

ഈ പ്രത്യേകത കാരണം റണ്‍വേ മികച്ച രീതിയില്‍ കാണാന്‍ സാധിക്കുന്നത് ലാന്‍ഡിംഗ് കൂടുതല്‍ എളുപ്പമാക്കും. വൈമാനികവിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

വിജയകരമായ ഒരു ഡിസൈനാണ് സെസ്‌ന 172ന്റെ മുന്‍ഗാമിയായ സെസ്‌ന 150ന്റേത്. 19 വര്‍ഷത്തെ ഉല്‍പ്പാദന കാലയളവില്‍ 24,000 വിമാനങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇതില്‍ പൈലറ്റിനടക്കം രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനുള്ള സജ്ജീകരണം മാത്രമേയുണ്ടായിരുന്നുള്ളു. ഇതിന്റെ അപര്യാപ്ത മനസിലാക്കിയാണ് രണ്ടില്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തിലേക്ക് രൂപമാറ്റത്തിന് ഇവര്‍ പദ്ധതിയിടുന്നത്.

അങ്ങനെ സെസ്‌ന 150യുടെ അടിസ്ഥാന രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി. കൂടുതല്‍ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലേക്ക് ഇതിനെ മാറ്റി. ഫാബ്രിക് സ്‌കിന്‍ ഉപയോഗിച്ചായിരുന്നു 150 മോഡലിന്റെ നിര്‍മാണം. എന്നാല്‍ 172 മോഡലിലേക്ക് വന്നപ്പോള്‍ ഇത് അലൂമിനിയത്തിലേക്ക് മാറി.

കുറ്റമറ്റതും എളുപ്പത്തില്‍ പറക്കാന്‍ സാധിക്കുന്നതുമായിരുന്നു ഈ ഡിസൈന്‍. ലാന്‍ഡോമാറ്റിക്ക് അധവാ എളുപ്പത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിമാനം എന്നുള്ള പ്രത്യേകതയാണ് സെസ്‌നയുടെ മാര്‍ക്കറ്റിംഗ് വിഭാഗം ഇതിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടിയത്. മണിക്കൂറില്‍ ആറ് മുതല്‍ എട്ട് ലാന്‍ഡിംഗുകള്‍ വരെ ഇതിന് സാധ്യമാണെന്ന് മെയ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പഠനത്തിന് സാധ്യമാവുന്ന മോഡല്‍ കൂടിയാണിതെന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. പൈലറ്റ് ലൈസന്‍സ് നേടിയെടുക്കാന്‍ വലിയൊരളവില്‍ ഇതുവഴി സാധിക്കുന്നു.

1958ലാണ് റോബര്‍ട്ട് ടിം, ജോണ്‍ കുക്ക് തുടങ്ങിയ രണ്ട് പൈലറ്റുമാര്‍ സെസ്‌ന 172 ഉപയോഗിച്ച് ഒരു സുപ്രധാനദൗത്യത്തിന് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഇല്ലാതെ ദീര്‍ഘദൂര പറക്കലായിരുന്നു ഇവരുടെ ദൗത്യം. കാന്‍സര്‍ ഫണ്ടിനായി പണം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. 1949ല്‍ കുറിച്ച മുന്റെക്കോര്‍ഡ് വളരെ വലുതായിരുന്നു. ഒരു തവണപോലും ലാന്‍ഡ് ചെയ്യാതെ ഈ പൈലറ്റുകള്‍ക്ക് ഏഴ് ആഴ്ചയിലധികം വിമാനം വായുവില്‍ നിര്‍ത്തേണ്ടതുണ്ടായിരുന്നു.

ഇത്തരത്തിലുള്ളൊരു ദൗത്യത്തിനുവേണ്ട സര്‍വ സന്നാഹങ്ങളോടെയും സെസ്‌ന ഒരുങ്ങി. വേണ്ട ഭക്ഷണമെത്തിക്കുക എന്നതായിരുന്നു കടുത്ത വെല്ലുവിളി. ഭക്ഷണം സ്വീകരിക്കുന്നതിനായി തറനിരപ്പില്‍ മുട്ടാത്ത വിധം താഴ്ന്ന് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു ഇവര്‍ക്ക്. ഇതും അവര്‍ വിജയകരമായി അതിജീവിച്ചു. ഒടുവില്‍ നീണ്ട ഏഴ് ആഴ്ചകള്‍ക്ക് ശേഷം അവര്‍ ഈ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞു. 1959 ഫെബ്രുവരി 4-)o തീയതി അവര്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും കൃത്യം 64 ദിവസം, 22 മണിക്കൂര്‍, 19 സെക്കന്റാണ് സെസ്‌ന വായുവില്‍ ചിലവിട്ടത്.

ലഭ്യമായതില്‍ വച്ച് ഏറ്റവും വിശ്വാസ്യയോഗ്യമായ എന്‍ജിനാണ് സെസ്‌നയുടേത്. 60 വര്‍ഷമായിട്ടും ഇതിന്റെ എന്‍ജിന് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതും കാര്യക്ഷമമാവുകയും ചെയ്തു. കുറച്ച് കാലം പഴക്കമുള്ള ഒരു സെക്കന്റ് ഹാന്‍ഡ് 172 മോഡല്‍ വിമാനത്തിന് 25,000 പൗണ്ടാണ് വില.

 

Comments

comments

Categories: Auto, Trending
Tags: Sesna, world