സെല്‍ഫ്‌ഡ്രൈവിംഗ് കാറുകളോട് പ്രിയം

സെല്‍ഫ്‌ഡ്രൈവിംഗ് കാറുകളോട് പ്രിയം

ഡ്രൈവറില്ലാ കാറുകള്‍ ഇവിടെ പരീക്ഷിക്കൂ, ഗൂഗിളിനോടും യുബറിനോടും ദുബായ്. ആഗോള കാര്‍ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ദുബായ് പദ്ധതിയിടുന്നു. 2030 ആകുമ്പോഴേക്കും പൊതുഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങള്‍ ആക്കാനുള്ള വലിയ പദ്ധതിയാണ് ദുബായ്ക്കുള്ളത്

ദുബായ്: ഗതാഗതരംഗത്ത് വലിയ സ്വപ്‌നങ്ങള്‍ കാണുകയാണ് ദുബായ് നഗരം. ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളിനോടും ടെസ്ലയോടും യുബറിനോടും ദുബായ് നടത്തിയ അപേക്ഷയിലും ആ സ്വപ്‌നം നിഴലിക്കുന്നുണ്ട്. ഇവരോട് ദുബായ്ക്ക് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണം ഇവിടെ നടത്തൂ.

റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ആഗോള കമ്പനികളെ അറിയിച്ചിട്ടുമുണ്ട്. ബിസിനസ് ബേയിലും ഡൗണ്‍ടൗണ്‍ ദുബായിലും ഇതിനോടകം ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണം നടത്തിയിട്ടുണ്ട് ദുബായ്. 2030 ആകുമ്പോഴേക്കും പൊതുഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങള്‍ ആക്കാനുള്ള വലിയ പദ്ധതിയാണ് ദുബായ്ക്കുള്ളത്.

ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി സംവിധാനങ്ങളോടു കൂടിയ 200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ഈ രംഗത്തെ ഭീമന്‍ ടെസ്ലയുമായി കഴിഞ്ഞ മാസം ആര്‍ടിഎ കരാര്‍ ഒപ്പിട്ടിരുന്നു.

ആഗോള കാര്‍ കമ്പനികളുമായും ടെക്‌നോളജി കമ്പനികളഉമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് ആര്‍ടിഎ എന്ന് അടുത്തിടെ ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സിയുടെ സിഇഒ അഹമ്മദ് ഹാഷെം ബെഹ്‌റൂസിയന്‍ പറഞ്ഞിരുന്നു. കൂടുതല്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.

ടെസ്ല, യുബര്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ് ഞങ്ങള്‍. അടുത്ത വര്‍ഷങ്ങളിലായി ഈ കമ്പനികളുമായി വലിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതകളാണ് ആലോചിക്കുന്നത്. ഇതില്‍ പല കമ്പനികളും അവരുടെ കാറുകള്‍ ദുബായിലേക്ക് എത്തിക്കും. അതുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കും-ബെഹ്‌റൂസിയാന്‍ പറഞ്ഞു.

ആര്‍ടിഎയുടെ കണക്കനുസരിച്ച് ഡ്രൈവര്‍ ഇല്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2030 ആകുമ്പോഴേക്കും ദുബായ് സര്‍ക്കാരിന് 6 ബില്ല്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ്.

Comments

comments

Categories: Auto, Trending, World