പാണ്ടകളുടെ ശരീരത്തില്‍ എന്തിനിത്ര പാടുകള്‍

പാണ്ടകളുടെ ശരീരത്തില്‍ എന്തിനിത്ര പാടുകള്‍

മനുഷ്യനേത്രങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത്ര വ്യത്യസ്തതരത്തിലുള്ള പാടുകളും കലകളുമാണ് ഒരു ഭീമന്‍പാണ്ടയുടെ ശരീരത്തിലുള്ളത്.

മഞ്ഞുപാളികള്‍ക്കിടയിലുള്ള വാസസ്ഥലങ്ങളില്‍ ശത്രുക്കളില്‍ നിന്നു മറഞ്ഞിരിക്കുന്നതിനുംആശയവിനിമയം നടത്തുന്നതിനും ഇത്തരം പാടുകള്‍ പാണ്ടകളെ സഹായിക്കുന്നുവെന്നാണ് അടുത്തിടെ നടത്തിയ ഒരു ഗവേഷണം പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഭീമന്‍ പാണ്ടകളുടെ ശരീരത്തില്‍ കാണുന്ന വ്യത്യസ്തങ്ങളായ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള പാടുകള്‍ക്ക് മുഖ്യമായും രണ്ട് ധര്‍മങ്ങളാണുള്ളത്. ആശയവിനിമയത്തിനും ഇതര ജീവികള്‍ പെട്ടെന്നു തിരിച്ചറിയാതിരിക്കാനും വേണ്ടിയുള്ളതാണെന്നാണ് ജേണല്‍ ബിഹേവിയറല്‍ ഇക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഭീമന്‍ പാണ്ടയുടെ തലയില്‍ കാണുന്ന പാടുകള്‍ മറ്റുള്ള മൃഗങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് അവയെ സഹായിക്കാനല്ല. മറിച്ച്, അത് ആശയവിനിമയത്തിനുള്ള സഹായങ്ങളാണ് നല്‍കുന്നത്.

ഭീമന്‍പാണ്ടകളുടെ ശരീരത്തിലെ നിറഭേദങ്ങള്‍ മനസിലാക്കുന്നതിന് ശാസ്ത്രത്തിന് അല്‍പം പ്രശ്‌നങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. കാരണം ഇത്തരം ശരീരഘടനയുള്ള മറ്റ് മൃഗങ്ങള്‍ ഏറെയില്ല, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റ്റിം കാറോ പറയുന്നു.

 

Comments

comments

Categories: FK Special, Life, Trending
Tags: India, Panda