ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

ന്യൂഡെല്‍ഹി: നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹി മണ്ഡലത്തിലെ ബിജെപി എംപി ഉദിത് രാജിന്റെ നേതൃത്വത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു.

ഉദിത് രാജ് എംപിയും കേന്ദ്ര സാമൂഹിത നീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെലോട്ടും ചേര്‍ന്ന് സഹായങ്ങള്‍ വിതരണം ചെയ്തു. കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍ ചടങ്ങില്‍ പങ്കെടുത്തു.

74 ശ്രവണ സഹായികള്‍, 106 സ്മാര്‍ട്ട് കിറ്റ്‌സ്, 24 ബ്ലൈന്‍ഡ് സ്റ്റിക്‌സ്, 85 മോട്ടോര്‍ മുച്ചക്ര സൈക്കിളുകള്‍, കൈകള്‍ കൊണ്ട് ഓടിക്കുന്ന 459 മുച്ചക്ര സൈക്കിളുകള്‍, 372 ഊന്നുവടികള്‍, 97 വീല്‍ചെയറുകള്‍, 59 വാക്കിങ് സ്റ്റിക്‌സ് എന്നിവയുള്‍പ്പടെ 1,402 ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

ശാരീരികവൈകല്യമുള്ള നിരവധി ആളുകള്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യം വിവിധ പദ്ധതികള്‍ വഴി കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമത്തിലെ നൂലാമാലകള്‍ നീക്കം ചെയ്ത് സഹായ വിതരണം ത്വരിതപ്പെടുത്തണമെന്നും ഉദിത് രാജ് എംപി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

സമൂഹത്തിലെ ശാരീരിക വൈകല്യമുള്ള ആളുകളെ ശാക്തീകരിക്കുന്നതിനും പിന്തുണക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special, Life, Politics
Tags: BJP, New Delhi