ദിനോസറുകളെ എഴുന്നേറ്റുനില്‍ക്കാന്‍ സഹായിച്ചത് വാലുകള്‍

ദിനോസറുകളെ എഴുന്നേറ്റുനില്‍ക്കാന്‍ സഹായിച്ചത് വാലുകള്‍

ആദ്യകാല ദിനോസറുകളെ രണ്ട് കാലില്‍ എഴുന്നേറ്റുനില്‍ക്കാന്‍ സഹായിച്ചിരുന്നത് വാലുകളിലെ വലിയ പേശികളാണെന്ന് പുതിയഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

പുരാതന കാലത്തുണ്ടായിരുന്ന ചെറിയ പ്രോട്ടോ ദിനോസറുകളുടെ പിന്‍ഗാമികളാണ് രണ്ട് കാലില്‍ നടക്കാന്‍ കഴിവുള്ള ദിനോസറുകളെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാലുകളുടേതിന് സമാനമായ കരുത്താണ് പ്രോട്ടോ ദിനോസറുകളുടെ വാലിന് ഉണ്ടായിരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോ സ്‌ക്കോട്ട് പേഴ്‌സണ്‍സ് പറയുന്നു.

വേഗത്തില്‍ ദീര്‍ഘദൂരം ഓടുന്നതിന് പ്രോട്ടോ ദിനോസറുകള്‍ക്ക് സാധിക്കുമായിരുന്നു. ദിനോസറുകള്‍ ഏറെ വേഗതയുള്ളവയായിരുന്നു. ശക്തിയേറിയ ഇവയുടെ വാലുകള്‍ ശരീരഭാരം കുറക്കാനും സന്തുലനാവസ്ഥ നിലനിര്‍ത്താനും സഹായിച്ചിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Comments

comments

Categories: FK Special, Life, Trending
Tags: Dainosure