യാത്രാ വിലക്ക് : പരിഷ്‌കരിച്ച ഉത്തരവില്‍ ട്രംപ് ഈയാഴ്ച ഒപ്പുവയ്ക്കും

യാത്രാ വിലക്ക് : പരിഷ്‌കരിച്ച ഉത്തരവില്‍ ട്രംപ് ഈയാഴ്ച ഒപ്പുവയ്ക്കും

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന്റെ പരിഷ്‌കരിച്ച പതിപ്പില്‍  തിങ്കളാഴ്ച  ട്രംപ് ഒപ്പുവച്ചേക്കുമെന്നു സൂചന.

പരിഷ്‌കരിച്ച ഉത്തരവില്‍ കഴിഞ്ഞ മാസം 28ന് ഒപ്പുവയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യേണ്ടി വന്നതിനാല്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

ഇറാഖ്, സിറിയ, ഇറാന്‍, സൊമാലിയ, യെമന്‍, സുഡാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിരുന്നു യുഎസില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇറാഖിനെ ഈ പട്ടികയില്‍നിന്നും ഒഴിവാക്കി കൊണ്ടുള്ളതായിരിക്കും പരിഷ്‌കരിച്ച ഉത്തരവ്.

ഐഎസിനെതിരേയുള്ള പോരാട്ടം നടക്കുന്നതും മറ്റ് നയതന്ത്ര കാരണങ്ങളും ചൂണ്ടിക്കാണിച്ചാണു ഇറാഖിനെ പട്ടികയില്‍നിന്നും ഒഴിവാക്കുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍, ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍.മക്മാസ്റ്റര്‍ തുടങ്ങിയവര്‍ ഇറാഖിനേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് റദ്ദാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പരിഷ്‌കരിക്കാന്‍ ട്രംപ് തീരുമാനിച്ചത്.

Comments

comments

Categories: FK Special, Politics, World