സൊമാലിയയില്‍ പട്ടിണി രൂക്ഷം

സൊമാലിയയില്‍ പട്ടിണി രൂക്ഷം

മൊഗാദിഷു(സൊമാലിയ): പട്ടിണി, അതിസാരം, വരള്‍ച്ച തുടങ്ങിയവ വേട്ടയാടുന്ന ദക്ഷിണ സൊമാലിയയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 110 പേര്‍ മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയിറെയുടെ ഓഫിസ് പുറത്തുവിട്ട കുറിപ്പില്‍ സൂചിപ്പിച്ചു.

രൂക്ഷമായ ഭക്ഷണ ക്ഷാമം നേരിടുന്ന രാജ്യത്ത് 2,70,000-ത്തോളം കുട്ടികള്‍ പോഷകാഹര കുറവിനെത്തുടര്‍ന്നുള്ള ദുരിതങ്ങളും നേരിടുന്നതായി യുനിസെഫ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2011ല്‍ സൊമാലിയയില്‍ പട്ടിണിയെ തുടര്‍ന്ന് 2,60,000-ത്തോളം പേര്‍ മരിച്ചിരുന്നു. പട്ടിണിയും പോഷകാഹാര കുറവും രാജ്യം നേരിടുമ്പോള്‍ അല്‍ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് എന്ന തീവ്രവാദ സംഘടനയുടെ ഭീഷണിയെ ചെറുക്കേണ്ട സാഹചര്യവും സൊമാലിയന്‍ സര്‍ക്കാരിനുണ്ട്. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലും മറ്റ് സര്‍ക്കാര്‍ അധീന മേഖലയിലും അല്‍ ഷബാബ് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ചെറുതല്ല.

Comments

comments

Categories: FK Special, Life, World