കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ത്രാലില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു.

ഉറിയില്‍നിന്നുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ് നിയാകാണു വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗവും മറ്റൊരാള്‍ ജെയ്ഷ്-ഇ-മുഹമ്മദുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാക് സ്വദേശിയുമാണ്.

ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ ആറ് സൈനിക ഉദ്യോഗസ്ഥര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 15 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം അവസാനിച്ചത് ഞായറാഴ്ച രാവിലെയാണ്.

Comments

comments

Categories: FK Special, Top Stories