ഈജിപ്റ്റില്‍ പുതിയ ഷോപ്പിംഗ് മാളുമായി മജീദ് അല്‍ ഫുട്ടൈം

ഈജിപ്റ്റില്‍ പുതിയ ഷോപ്പിംഗ് മാളുമായി മജീദ് അല്‍ ഫുട്ടൈം

722 മില്യണ്‍ ഡോളര്‍ മുടക്കിയാണ് മാള്‍ ഓഫ് ഈജിപ്റ്റ് നിര്‍മിക്കുന്നത്

കെയ്‌റോ: ദുബായിലെ പ്രധാന ഷോപ്പിംഗ് മാളായ മാള്‍ ഓഫ് എമിറേറ്റ്‌സിന് സമാനമായ പുതിയ ഷോപ്പിംഗ് മാള്‍ ഈജിപ്റ്റില്‍ നിര്‍മിക്കാന്‍ ഒരുങ്ങി മജീദ് അല്‍ ഫുട്ടൈം. 722 മില്യണ്‍ ഡോളര്‍ മുടക്കിയാണ് മാള്‍ ഓഫ് ഈജിപ്റ്റ് നിര്‍മിക്കുന്നത്.

ഈജിപ്റ്റിന്റെ തലസ്ഥാന നഗരിയായ കെയ്‌റോയിലെ അല്‍ വഹദ് റോഡിലുള്ള സിക്്‌സ്ത്ത് ഓഫ് ഒക്‌റ്റോബര്‍ സിറ്റിയിലാണ് മാള്‍ നിര്‍മിക്കുന്നത്. രാജ്യത്തെ പ്രധാന വാണിജ്യ വിനോദ ഹബ്ബാണിത്. സ്‌കൈ ഈജിപ്റ്റ്, വിഒഎക്‌സ് സിനിമ എന്നിവയെല്ലാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

1,65,000 സ്‌ക്വയര്‍ മീറ്ററിലാണ് പദ്ധതി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ 6500 സ്‌ക്വയര്‍ മീറ്റര്‍ പാര്‍ക്കിംഗിനു വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്.

മാള്‍ നിര്‍മിക്കാന്‍ പോകുന്ന പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 19 മില്യണ്‍ ഡോളറും നീക്കിവച്ചിട്ടുണ്ട്. മാള്‍ ഓഫ് ഈജിപ്റ്റിന്റെ നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ 41,000 ത്തില്‍ അധികം പേര്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് കമ്പനി പറഞ്ഞു.

മജിദ് അല്‍ ഫുട്ടൈമിന് ഈജിപ്റ്റില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട്. 15 വര്‍ഷം മുന്‍പ് കാരിഫോറിലൂടെയാണ് കമ്പനി ആദ്യമായി ഈജിപ്റ്റില്‍ എത്തുന്നത്. സിറ്റി സെന്റര്‍ മാഡി, സിറ്റി സെന്റര്‍ അലക്‌സാന്‍ഡ്രിയ എന്നിവ കമ്പനിയുടേയാണെന്നും മജിദ് അല്‍ ഫുട്ടൈം പ്രോപ്പര്‍ട്ടീസിന്റെ ഷോപ്പിങ് മാളുകളുടെ സിഇഒ ഖയിദ് ഷോകൈര്‍ പറഞ്ഞു. വ്യത്യസ്തമായ അനുഭവമായിരിക്കും മാള്‍ ഓഫ് ഈജിപ്റ്റ് സമ്മാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Comments

comments