എലിസബത്ത് രാജ്ഞിയുടെ വിരുന്ന് സത്കാരത്തില്‍ സുരേഷ്‌ഗോപി പങ്കെടുത്തു

എലിസബത്ത് രാജ്ഞിയുടെ വിരുന്ന് സത്കാരത്തില്‍ സുരേഷ്‌ഗോപി പങ്കെടുത്തു

ലണ്ടന്‍: ഫെബ്രുവരി 28 – )0 തീയതി ചൊവ്വാഴ്ച UK-India Year of Culture 2017 നു തുടക്കം കുറിച്ചു. ഇതിനു മുന്നോടിയായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഒരുക്കിയ വിരുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേതൃത്വം കൊടുത്ത സംഘം വിരുന്നില്‍ പങ്കെടുത്തു.

സംഘത്തില്‍ നടന്മാരായ കമല്‍ഹാസന്‍, സുരേഷ് ഗോപി, ക്രിക്കറ്റ് താരം കപില്‍ ദേവ്, ഗായകനും നടനുമായ ഗുരുദാസ് മന്‍, ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് അറോറ, മനീഷ് മല്‍ഹോത്ര, സിതാര്‍ മാന്ത്രികന്‍ അനൗഷ്‌ക ഷങ്കര്‍ തുടങ്ങിയവരുണ്ടായിരുന്നു.

വിരുന്നൊരുക്കിയ എലിസബത്ത് രാജ്ഞി, ഇന്ത്യന്‍ സംഘാംഗങ്ങളുമായി കുശല സംഭാഷണം നടത്താനും സമയം കണ്ടെത്തി. രാജ്ഞിയുടെ ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പ് രാജകുമാരന്‍, ചെറുമക്കളായ വില്യം ഭാര്യ കേറ്റ് തുടങ്ങിയവരും പങ്കെടുത്തു.ചടങ്ങില്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന നൃത്തം അരങ്ങേറി. ഇതിനു പുറമേ ലണ്ടനിലുള്ള ഭാവന്‍ സെന്ററിലെ സംഗീതജ്ഞര്‍ ഇന്ത്യന്‍ സംഗീതം അവതരിപ്പിച്ചു.

‘ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 70 – )0 വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഞങ്ങള്‍ മഹാത്മാഗാന്ധിയുടെ ഭാവതരളമായ ജീവാത്മാവിനെ അനുസ്മരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു ഞങ്ങള്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലയളവില്‍ നിരവധി നല്ല കാര്യങ്ങള്‍ക്കു തുടക്കം കുറിക്കുകയുണ്ടായി. അവയെല്ലാം ഇന്നും അഭിമാനം നല്‍കുന്നവയാണ്. അത്തരം കാര്യങ്ങളെ ഞങ്ങളുടെ പരിശ്രമത്തിലൂടെ കൂടുതല്‍ തിളക്കമുള്ളവയാക്കി മാറ്റി. അവയാകട്ടെ, ഇന്ത്യയെ വികസിത രാജ്യങ്ങളിലൊന്നാക്കി മാറ്റാന്‍ ഉതകുന്നതുമായിരിക്കുന്നു’-സുരേഷ് ഗോപി പറഞ്ഞു.

Comments

comments

Categories: Movies, Politics, World