കന്‍സാസ് വെടിവെപ്പിനെ അപലപിച്ച് ട്രംപ്

കന്‍സാസ് വെടിവെപ്പിനെ അപലപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കന്‍സാസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു യുഎസ് പ്രസിഡന്റ് ട്രംപ്. ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ ആദ്യമായി അഭിസംബോധന ചെയ്ത വേളയിലാണ് ട്രംപ് കന്‍സാസ് സംഭവത്തെ അപലപിച്ചത്.

ഫെബ്രുവരി 22നാണ് കന്‍സാസില്‍ വച്ച് ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിബോട്ട്‌ലയ്ക്കും സുഹൃത്തുക്കള്‍ക്കും വെടിയേറ്റത്. ഇതില്‍ ശ്രീനിവാസ് മരിച്ചു. ബാക്കി രണ്ടു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്നതിനു ശേഷം നിരവധി കോണുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രസിഡന്റ് ട്രംപ് ഇക്കാര്യത്തില്‍ മൗനം അവലംബിച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ട്രംപ് പ്രതികരിച്ചത്.

നയങ്ങളുടെ പേരില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരായിരിക്കാം, പക്ഷേ വിദ്വേഷവും തിന്മയും നിറഞ്ഞ ഹീനമായ പ്രവര്‍ത്തിയെ എതിര്‍ക്കുന്നതില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ട്രംപ് പറഞ്ഞു.

കന്‍സാസ് വെടിവെപ്പിനു പുറമേ, അമേരിക്കയില്‍ ജൂത സെമിത്തേരിക്കു നേരേ ആക്രമണം നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളെയും ട്രംപ് അപലപിക്കുകയുണ്ടായി.

Comments

comments

Categories: Politics, World
Tags: kansan, speech, Trump