ജാസ് സംഗീതത്തിന് ഒരു നൂറ്റാണ്ട് – നൂറ്റാണ്ടിന്റെ ചരിത്രകാഹളം

ജാസ് സംഗീതത്തിന് ഒരു നൂറ്റാണ്ട് – നൂറ്റാണ്ടിന്റെ ചരിത്രകാഹളം

ജാസ് സംഗീതം ജനങ്ങള്‍ ആസ്വദിച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നമുക്ക് വേണ്ടത്ര വ്യക്തതയില്ല.

ന്യൂയോര്‍ക്ക് സിറ്റിയിലെ 38-ാം സ്ട്രീറ്റിലുള്ള വിക്റ്റര്‍ ടോക്കിംഗ് മെഷീന്‍ കമ്പനിക്കെട്ടിടത്തിന്റെ 12-ാം നിലയിലേക്കുള്ള ലിഫ്റ്റിനായി കാത്തുനില്‍ക്കുകയായിരുന്നു ആ അഞ്ചംഗ ബാന്‍ഡ്. കോളര്‍ ബട്ടനിട്ട വെള്ള ഷര്‍ട്ടുകള്‍ക്കു പുറത്ത് കറുപ്പ് ഡിന്നര്‍ ജാക്കറ്റുകള്‍ ധരിക്കുകയും കഴുത്തിലെ ടൈ ഒഴിവാക്കുകയും ചെയ്യുന്ന ഈ ഗായകസംഘം എല്ലാവര്‍ക്കും ചിരപരിചിതരായിരുന്നു. അഞ്ചംഗസംഘത്തിന്റെ വാദ്യപഞ്ചകം നിസാരവും അത്രയധികം സാങ്കേതികപരിജ്ഞാനം വേണ്ടാത്തതുമായിരുന്നു. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്ന കുഴല്‍വാദ്യത്തില്‍ നിന്നു പുറപ്പെടുന്ന സംഗീതം ഏറെ ശ്രദ്ധേയമാണ്.

എക്കാലവും സ്മരിക്കപ്പെടുന്ന കാഹളമാണ് ഈ സംഗീതോപകരണം മുഴക്കുന്നത്. വിക്റ്റര്‍ ടോക്കിംഗ് മെഷീന്‍ കമ്പനിയുടെ കെട്ടിടത്തില്‍ വാദ്യസംഘം കാത്തു നിന്ന ആ ദിവസം അമേരിക്കന്‍ സംഗീതചരിത്രത്തിലെ പുത്തന്‍ കാഹളമായി മാറി. അന്ന്, 1917 ഫെബ്രുവരി 26നായിരുന്നു ഒറിജിനല്‍ ഡിക്‌സിലാന്‍ഡ് ജാസ് ബാന്‍ഡ് വളരെയധികം അപൂര്‍വ്വതകള്‍ നിറഞ്ഞ ലിവെറി സ്റ്റേബിള്‍ ബ്ലൂസ് എന്ന ഗാനത്തിലൂടെ ആദ്യത്തെ ജാസ് റെക്കോര്‍ഡിംഗ് നടത്തിയത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡ് എന്ന സിനിമയിലും ജാസ് ഒഴിച്ചു കൂട്ടാനാവാത്ത ഒരു ഘടകം തന്നെയാണ്.

ജനപ്രിയ സംഗീതരംഗത്ത് ആ ദിവസം സവിശേഷ നാഴികക്കല്ല് ആയി മാറുകയായിരുന്നു. ലിവെറി സ്റ്റേബിള്‍ ബ്ലൂസ് ജാസിനെ വിടാതെ പിന്തുടരുന്ന ഗാനമായി മാറുകയും ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ജനപ്രിയഗാനമായി അത് മാറി.എല്‍വിസ് പ്രെസ്‌ലി മുതല്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് വരെയുള്ള വെള്ളക്കാരില്‍ ഭൂരിപക്ഷവും ആലാപനത്തില്‍ കറുത്ത വര്‍ഗക്കാരായ സംഗീതജ്ഞരുടെ ശൈലി അനുകരിക്കുന്നവരാണ്. പ്രശസ്തമായ ജാസ് സംഗീതത്തിന്റെ പേരില്‍ അനേകം സംവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. ജാസ് സംഗീതത്തോട് അമിതഭ്രമമുള്ള ആള്‍ക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചില ചൂടു പിടിച്ച ചര്‍ച്ചകള്‍ ഏറെ പ്രധാനവുമാണ്. എന്താണ് ജാസിനെ കൂടുതല്‍ യോഗ്യമാക്കുന്നത്?

ജാസില്‍ ഒഴിച്ചു കൂടാനാകാത്ത എന്തെങ്കിലും പ്രധാനഘടകങ്ങളുണ്ടോ? എവിടെ നിന്നാണ് ജാസ് എന്ന പേരെത്തിയത്? തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇപ്പോഴും ഉത്തരമന്വേഷിക്കുന്നവര്‍ നിരവധി. ആദ്യത്തെ ജാസ് റെക്കോര്‍ഡിംഗ് കഴിഞ്ഞ് 100 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഇത്തരത്തിലുള്ള പല കാര്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യം തന്നെ. എന്നാലും ലിവെറി സ്റ്റേബിള്‍ ബ്ലൂസിന്റെ കഥ എങ്ങനെയാണ് ഇത്തരം ചോദ്യങ്ങള്‍ ഇതുവരെ ഉയര്‍ന്നു വരാതിരുന്നത് എന്നു വ്യക്തമാക്കുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ഡൈലെക്റ്റ് സൊസൈറ്റിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്ന വാക്ക് ജാസ് എന്നതാണ്. എന്നാല്‍ ഈ വാക്കിന്റെ ഉല്‍ഭവം എവിടെ നിന്നാണെന്ന കാര്യം ആര്‍ക്കും വ്യക്തമല്ല. ആദ്യകാലങ്ങളിലെ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ജാസിന്റെ പ്രധാനലക്ഷണം അതിന്റെ വേഗതയായിരുന്നു.

ഈ വേഗതയും സംഗീതത്തിലെ ഊര്‍ജവുമൊക്കെയായിരുന്നു കേള്‍വിക്കാരെ പിടിച്ചിരുത്തുന്നത്.1860കളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍, അക്കാലത്ത് ആഫ്രിക്കന്‍- അമേരിക്കന്‍ നിവാസികള്‍ ‘ജാസം’ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഉല്‍സാഹം നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതിനായിരുന്നു ഈ വാക്ക് ഉപയോഗിച്ചിരുന്നത്. 1916 നവംബര്‍ 14ന് ഇറങ്ങിയ ന്യൂ ഓര്‍ലെന്‍സ് ടൈംസ് പികായുനെ എന്ന ദിനപത്രത്തില്‍ ആദ്യമായി ജാസ് ബാന്‍ഡ്‌സ് എന്ന പേര് ഉപയോഗിക്കുകയുണ്ടായി. ജാസം എന്ന വാക്കില്‍ നിന്നായിരുന്നു ജാസ് എന്ന പേരിലേക്ക് അവരെത്തിയത്.

ലിവെറി സ്റ്റേബിള്‍ ബ്ലൂസിന്റെ സംഗീത ഡിഎന്‍എ നീണ്ടു കിടക്കുന്നത് കറുത്തവര്‍ഗക്കാരായ കലാകാരന്‍മാരിലേക്കാണ്. ആദ്യമായി റെക്കോര്‍ഡ് ചെയ്തതെല്ലാം വെള്ളക്കാരുടെ ബാന്‍ഡ് ആണെങ്കിലും ഒരു ആേഫ്രാ-അമേരിക്കന്‍ സംഗീതമാണ് ജാസ് എന്ന് ഇതു തെളിയിക്കുന്നു. ആഫ്രിക്കന്‍ സ്റ്റൈലിലുള്ള പടഹധ്വനിയും കരീബിയന്‍ താളവുമൊക്കെ ഒത്തുചേര്‍ന്നതായിരുന്നു ലിവെറി സ്‌റ്റേബിള്‍ ബ്ലൂസിന്റെ സംഗീതം. എന്നിരുന്നാലും ഈ പാട്ടിന്റെ നല്ലൊരു ഭാഗവും ജാസിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായിരുന്നു.

1817 മുതല്‍ 1843 വരെയുള്ള കാലയളവില്‍ ആഫ്രിക്കയില്‍ നിന്നുമുള്ള ചില കറുത്ത വര്‍ഗക്കാരായ അടിമകളും കരീബിയയില്‍ നിന്നുള്ള ചിലരും സൗത്ത് അമേരിക്കയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ആള്‍ക്കാരില്‍ ചിലരും ഞായറാഴ്ച ദിവസങ്ങളില്‍ ന്യൂ ഓര്‍ലിയന്‍സ് കോന്‍ഗോ സ്‌ക്വെയറില്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ പരമ്പരാഗത രീതിയിലുള്ള സംഗീതം ആലപിച്ചിരുന്നു.

ന്യൂ ഓര്‍ലിയന്‍സിലെ ക്രൊലെസ് വര്‍ഗത്തില്‍പ്പെട്ട ആള്‍ക്കാരുടെ പൂര്‍വ്വികര്‍ കറുത്ത വംശജരും വെളുത്ത വംശജരും ചേര്‍ന്നതായിരുന്നു. എങ്കിലും അവരില്‍ ആഫ്രിക്കന്‍ സംസ്‌കാരത്തേക്കാള്‍ അധികമായി ഉണ്ടായിരുന്നത് യൂറോപ്യന്‍ സംസ്‌കാരമായിരുന്നു. എന്നാല്‍ 1890ല്‍ ജിം ക്രോ ഇവിടെ ഒരു പുതിയ നിയമം കൊണ്ടു വരികയുണ്ടായി. രണ്ട് വംശത്തിലും ഉള്‍പ്പെട്ടിരുന്ന സിറ്റിയിലെ ക്രോലസ് ജനതയെ കറുത്തവര്‍ഗ്ഗക്കാരാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമമായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് കറുത്ത വര്‍ഗത്തില്‍പ്പെട്ട ആള്‍ക്കാരോടൊപ്പം മാത്രമേ ഇവര്‍ക്ക് സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നതിന് സാധിക്കുമായിരുന്നുള്ളൂ.

ഈ നിയമം ക്രോലസിന് ഏറെ ഗുണകരമാവുകയും ചെയ്തു. കൂടുതല്‍ സംഗീത പരിജ്ഞാനം നേടുന്നതിനും തങ്ങളുടെ സാങ്കേതികപരമായ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതിനും ഇതേറെ സഹായിച്ചു. കറുത്ത വര്‍ഗക്കാരായ സംഗീതജ്ഞര്‍ ഏറെ ഒഴുക്കോടു കൂടിയായിരുന്നു ഗാനമാലപിച്ചിരുന്നത്. ക്ലാസിക്കല്‍ സംഗീതത്തില്‍ അവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിരുന്നതായിരുന്നു കാരണം. ഇത്തരത്തില്‍ ഇടകലര്‍ന്ന സംഗീതവിദ്യയായിരുന്നു ജാസിന്റെ ഉല്‍ഭവം.

ജാസ് ആരാണ് കണ്ടുപിടിച്ചതെന്ന ചോദ്യത്തിന് ശരിയുത്തരം കണ്ടെത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു വ്യക്തിക്ക് ഈ നേട്ടം നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെ. ഡിക്‌സിലാന്‍ഡ് ജാസ് ബാന്‍ഡിന്റെ കുഴല്‍വാദ്യക്കാരനും ഗാനരചയിതാവുമായ നിക് ലാ റോക്ക അവകാശപ്പെടുന്നത് താനാണ് ജാസ് കണ്ടുപിടിച്ചതെന്നാണ്. കുഴല്‍വാദ്യക്കാരന്‍ ബഡി ബോള്‍ഡന്റെയും അവകാശവാദം ഇതുതന്നെ. ആദ്യമായി ജാസ് സംഗീതമെഴുതിയ ക്രിയോള്‍ കലാകാരനായ മോര്‍ട്ടണും പറയുന്നത് ഇദ്ദേഹമാണ് ജാസിന് രൂപം നല്‍കിയതെന്നു തന്നെ.

ലിവെറി സ്റ്റേബിള്‍ ബ്ലൂസില്‍ തുടങ്ങി ലാ ലാ ലാന്‍ഡ് വരെയെത്തി നില്‍ക്കുന്ന ഈ 100 വര്‍ഷത്തെ സംഗീത യാത്രക്കിടയില്‍ ജാസിന് ഗുരുതരമായ വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഉയര്‍ന്നു വരുന്ന സംസാരങ്ങള്‍ അവസാനിപ്പിച്ച് ജാസ് സ്വരമാധുരി ആസ്വദിക്കുകയാണ് വേണ്ടത്.

 

Comments

comments

Categories: FK Special, Life, World
Tags: jazz, New York