റിലയന്‍സ് ജിയോ സിസ്‌കോയുമായി സഹകരിക്കുന്നു

റിലയന്‍സ് ജിയോ സിസ്‌കോയുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി: നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ സിസ്‌കോയുമായി സഹകരണമുറപ്പിച്ചതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ഓള്‍-ഐപി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ജിയോയുടെ നിലവിലുള്ള മള്‍ട്ടി ടെറാബിറ്റ് ശേഷി വികസിപ്പിക്കുന്നതിനു വേണ്ടിയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ സിസ്‌കോയുമായി ധാരണയിലെത്തിയത്.

അതിവേഗ ഡാറ്റ, മൊബീല്‍ വീഡിയോ, വോള്‍ട്ടി, ഡിജിറ്റല്‍ കൊമേഴ്‌സ്, മീഡിയ, ക്ലൗഡ്, പോമെന്റ് സര്‍വീസ് തുടങ്ങിയവ സേവനങ്ങള്‍ ഈ നെറ്റ്‌വര്‍ക്കിലൂടെ ജിയോ സമന്വയിപ്പിക്കുകയാണെന്ന് സിസ്‌കോ പ്രസ്താവനയിലൂടെ അറിയിച്ചു. സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ 100 മില്യണ്‍ വരിക്കാരെ നേടിയ ജിയോയുമായി ചേര്‍ന്ന് നടപ്പാക്കുന്നച് ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ നെറ്റ്‌വര്‍ക്ക് ആണ് ഇതെന്നും സിസ്‌കോ അറിയിച്ചു.
ക്ലൗഡ് അധിഷ്ഠിതമായി ഓള്‍-ഐപി ഡിജിറ്റല്‍ സര്‍വീസസ് നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് സിസ്‌കോയുമായുള്ള മികച്ച പങ്കാളിത്തം സഹായിക്കുമെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളുടെ മുന്നോട്ടുള്ള യാത്രയുടെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റല്‍ സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Tags: India, Jio, sisco