പാചകവാതക വില വര്‍ധിപ്പിച്ചു

പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 90 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോയുടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 750 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപ നല്‍കണം. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 148 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് ഇതോടെ 1386 രൂപ നല്‍കേണ്ടി വരും

ഇന്നലെ മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് വില വര്‍ധന ബാധകമാകില്ലെന്നും അവരുടെ എക്കൗണ്ടുകളിലേക്ക് ഉയര്‍ത്തിയ വില തിരികെ നിക്ഷേപിക്കപ്പെടുമെന്നുമാണ് വിവിധ ഏജന്‍സികള്‍ അറിയിക്കുന്നത്. ഇന്നലെ രാവിലെ മാത്രമാണ് വിലവര്‍ധന സംബന്ധിച്ച അറിയിപ്പ് വിതരണക്കാര്‍ക്ക് ലഭിച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

രാജ്യാന്തര വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Life, Top Stories
Tags: India, LPG