അരാംകോ മലേഷ്യയില്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

അരാംകോ മലേഷ്യയില്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

മൂന്ന് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഓയില്‍ റിഫൈനറിയും പെട്രോകെമിക്കല്‍ കോംപ്ലക്‌സുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ക്വാലലുംപൂര്‍: സൗദി സര്‍ക്കാരിനു കീഴിലുള്ള എണ്ണ കമ്പനി അരാംകോ മലേഷ്യയിലെ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പ്രൊജക്റ്റില്‍ ഏഴ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. നാലു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ളസീസ് അല്‍ സൗദുമായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ റസാഖ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും കരാറില്‍ ഓപ്പുവച്ചതായി നജീബ് റസാഖ് അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിയാലോചനകളും പൂര്‍ത്തിയായെന്നും മലേഷ്യയില്‍ സൗദി അരാംകോ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യന്‍ ഓയില്‍ കമ്പനിയായ പെട്രോണാസാണ് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പ്രൊജക്റ്റിന് നേതൃത്വം നല്‍കുന്നത്.

മൂന്ന് ലക്ഷം ബാരല്‍ ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓയില്‍ റിഫൈനറിയും പെട്രോകെമിക്കല്‍ കോംപ്ലക്‌സുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മലേഷ്യയിലെ ജോഹോറില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്ന കരാറിലും ഇരു കമ്പനികളും ഒപ്പുവയ്്കും. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നിര്‍മാണം ആരംഭിക്കുന്ന കോംപ്ലക്‌സ് 2019 ല്‍ പ്രവര്‍ത്തനം ആരംഭിക്കും. 21 ബില്യണ്‍ ഡോളര്‍ ചെലവിലാണ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. വര്‍ഷത്തില്‍ 7.7 മില്യണ്‍ ടണ്‍ കപ്പാസിറ്റിയില്‍ വിവിധ ഗ്രേഡിലുള്ള കെമിക്കല്‍ പ്രൊഡക്റ്റുകള്‍ ഉല്‍പ്പാദിക്കാനാവും.

ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ കമ്പനിയായ അരാംകോയ്ക്ക് 265 മില്യണ്‍ ബാരലിന്റെ ക്രൂഡ് റിസര്‍വുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനം വരും ഇത്.

Comments

comments

Categories: Business & Economy, World