ട്രംപ് കാറിലിരുന്ന് പ്രസംഗം പ്രാക്ടീസ് ചെയ്ത പടം ട്വിറ്ററില്‍ പ്രചരിക്കുന്നു

ട്രംപ് കാറിലിരുന്ന് പ്രസംഗം പ്രാക്ടീസ് ചെയ്ത പടം ട്വിറ്ററില്‍ പ്രചരിക്കുന്നു

വാഷിംഗ്ടണ്‍: നിത്യ അഭ്യാസി ആനയെ എടുക്കും, Practice makes Perfect തുടങ്ങിയ നിരവധി ഉപമകള്‍ നമ്മള്‍ക്ക് അപരിചിതമല്ല. ഫെബ്രുവരി 28നു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് പ്രസിഡന്റ് ട്രംപ് ചെയ്തതും മറ്റൊന്നല്ല.

കാപിറ്റോള്‍ ഹില്ലിലേക്കുള്ള യാത്രയ്ക്കിടെ പ്രസംഗം പ്രാക്ടീസ് ചെയ്തു. അതും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ ലിമോ കാറിലിരുന്ന്.
ഇക്കാര്യം ടിവി,പത്ര മാധ്യമങ്ങളുടെ കാമറ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രംപിന്റെ പ്രസംഗം പ്രാക്ടീസ് ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നാല് മണിക്കൂറുകള്‍ കൊണ്ട് 1,600 ലൈക്കുകള്‍ ലഭിച്ചു. 1,100 പേര്‍ റീ ട്വീറ്റുകളും ചെയ്തു.

Comments

comments

Categories: FK Special, Trending, World