കാലാവസ്ഥക്കെടുതി

കാലാവസ്ഥക്കെടുതി

 

ചിലിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളമില്ല
കൊടുങ്കാറ്റോടുകൂടിയ പേമാരിയും ഉരുള്‍പൊട്ടലും ചിലിയിലെ പ്രധാന ജലസ്രോതസായ ‘മൈപോ’നദിയെ മലിനമാക്കി. ഇത് സാന്റിയാഗോയിലെ 400 മില്ല്യണ്‍ ആളുകള്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കി. വെള്ളം സാധാരണനിലയിലാകുന്നത് വരെ നദിയില്‍ നിന്നുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. വ്യവസായശാലകളും ഭക്ഷണശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി കുപ്പിവെള്ളം കരുതിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച തുറക്കാനിരുന്ന സ്‌കൂളുകളുടെ അടുത്ത അദ്ധ്യയനവര്‍ഷം നീട്ടിവെക്കാന്‍ അധികൃതര്‍ അറിയിച്ചു. നദിയില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം പലയിടത്തേയും റോഡുകള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ് ആയിരകണക്കിനാളുകള്‍ ഇതുമൂലം ഒറ്റപ്പെട്ടുകഴിയുകയാണ്. ഇത് ബാധിക്കുന്ന 1.45 മില്ല്യണ്‍ വീടുകളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്യുകയാണെന്നും ഇത്രയും വീടുകളെന്നാല്‍ അത് ഏകദേശം 30 ജില്ലകളോളം വരുമെന്നും സാന്റിയാഗോ ഗവര്‍ണര്‍ പറഞ്ഞു. പ്രശ്‌നം നേരിടാനുള്ള ചര്‍ച്ചകളിലാണ് തങ്ങളെന്നും കുടിവെള്ളവിതരണം എന്നു പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഇപ്പോഴും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നദി പൂര്‍വ്വസ്ഥിതിയിലേക്കാകാതെ ജലവിതരണം സാധ്യമല്ലെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ജലവിതരണം സാധ്യമാകാന്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളത്തില്‍ ഏകദേശം നാലു പേര്‍ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

 

Comments

comments

Categories: FK Special, Life, Trending, World