സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്ത- ധാക്ക സര്‍വീസ്

സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്ത- ധാക്ക സര്‍വീസ്

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് അടുത്തമാസം 23ന് കൊല്‍ക്കത്ത- ധാക്ക സര്‍വീസ് ആരംഭിക്കും. കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള സര്‍വീസിന് ശേഷം കമ്പനി നടത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര സേവനമായിരിക്കും ഇത്. ബംഗ്ലാദേശുമായുള്ള യാത്രാ ബന്ധം മെച്ചപ്പെടുത്താന്‍ കൊല്‍ക്കത്ത- ധാക്ക സര്‍വീസ് സഹായകരമാകുമെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു. മെഡിക്കല്‍, ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ സര്‍വീസ് ഗുണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto, Branding, World