എച്ച്പിസിഎല്ലിന്റെ നിയന്ത്രണം ഒഎന്‍ജിസി ഏറ്റെടുക്കും

എച്ച്പിസിഎല്ലിന്റെ നിയന്ത്രണം  ഒഎന്‍ജിസി ഏറ്റെടുക്കും

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷ(എച്ച്പിസിഎല്‍) ന്റെ നിയന്ത്രണം ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ഏറ്റെടുക്കും. ആഗോള തലത്തിലെ വമ്പന്‍മാരായ ഷെല്‍ ബിപി, എക്‌സോണ്‍ എന്നിവയോട് കിടപിടിക്കുന്ന ഒരു സംയോജിത പൊതുമേഖലാ എണ്ണ കമ്പനി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. പദ്ധതിക്ക് മന്ത്രിസഭ വൈകാതെ അംഗീകാരം നല്‍കും. അതോടെ എച്ച്പിസിഎല്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 51.11 ശതമാനം ഓഹരികള്‍ ഒഎന്‍ജിസിക്ക് കൈമാറ്റം ചെയ്യപ്പെടും.

Comments

comments