ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനം

ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനം

റോം: തിങ്കളാഴ്ച റോമിലുള്ള ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പോപ്പ് ഫ്രാന്‍സിസ് പങ്കെടുത്തു. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയെന്ന ഖ്യാതി ഇനി മുതല്‍ പോപ്പ് ഫ്രാന്‍സിസിനായിരിക്കും.

200-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ട് ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചില്‍ പ്രത്യേക പരിപാടികള്‍ നടക്കുന്നുണ്ട്. പോപ്പ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനത്തോടെ വത്തിക്കാനും ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മില്‍ അടുക്കുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്

ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള ആര്‍ച്ച് ബിഷപ് ഓഫ് കാന്റര്‍ബെറി-ജസ്റ്റിന്‍ വെല്‍ബിയുമൊത്ത് ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് സമ്മതം അറിയിച്ചിട്ടുണ്ട്. 2011ല്‍ രൂപം കൊണ്ട ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നു മുപ്പത് ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ സുഡാനില്‍ മാനുഷികമായ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതുണ്ടെന്ന അഭിപ്രായം ആംഗ്ലിക്കന്‍, കത്തോലിക്കാ സഭയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇരു സഭകളുടെയും അധ്യക്ഷന്മാര്‍ ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

16ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് രാജാവ് ഹെന്റി എട്ടാമന്റെ കീഴിലുണ്ടായിരുന്ന റോമന്‍ കത്തോലിക്ക ചര്‍ച്ചില്‍നിന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വേര്‍പിരിഞ്ഞിരുന്നു. ഇതിനു ശേഷം ഇരുവിഭാഗവും അകല്‍ച്ചയിലായിരുന്നു.

Comments

comments

Categories: Life, World