ബജറ്റ് 2017 – വികസന പദ്ധതികള്‍ക്കായി കിഫ്ബിയെ ആശ്രയിക്കും: ധനമന്ത്രി

ബജറ്റ് 2017 – വികസന പദ്ധതികള്‍ക്കായി കിഫ്ബിയെ ആശ്രയിക്കും: ധനമന്ത്രി

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഇത്തവണത്തെ ബജറ്റ് കിഫ്ബിയെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ആശ്രയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തിന്റെ നികുതിവിഹിതം കുറച്ച സാഹചര്യത്തില്‍ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കിഫ്ബിയെ കൂടുതല്‍ ശക്തിപ്പെടുത്തും.
12000 കോടി രൂപയുടെ മാന്ദ്യ വിരുദ്ധ പാക്കേജാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. ഇതില്‍ 4400 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ ആദ്യ യോഗം അംഗീകാരം നല്‍കിയിരുന്നു. കിഫ്ബി അനുമതി നല്‍കിയ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മാത്രമേ എത്തൂ. നിലവില്‍ ഒരു പദ്ധതിക്കായി പോലും കിഫ്ബി വഴി വായ്പ സമാഹരിച്ചിട്ടില്ല. ബജറ്റിലെ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തേണ്ട സമയമാകുമ്പോഴേക്കും കിഫ്ബിയെ ശക്തമായ ധനകാര്യസ്ഥാപനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബജറ്റിന് പിന്നാലെ കിഫ്ബിയുടെ രണ്ടാമത്തെ യോഗം ചേരും.

Comments

comments

Categories: Politics, Top Stories