ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക്

ആന്ധ്ര മുഖ്യമന്ത്രി  ചന്ദ്രബാബു നായിഡുവിന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍.ലോകേശ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

ഞായറാഴ്ച ചേര്‍ന്ന തെലുഗ് ദേശം പാര്‍ട്ടിയുടെ(ടിഡിപി) പോളിറ്റ് ബ്യൂറോ ലോകേശിനെ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യുകയുണ്ടായി. നിലവില്‍ ടിഡിപിയുടെ ജനറല്‍ സെക്രട്ടറിയാണ് ലോകേശ്. ടിഡിപിയുടെ ദേശീയ പ്രസിഡന്റാണ് ലോകേശിന്റെ അച്ഛന്‍ എന്‍. ചന്ദ്രബാബു നായിഡു.

മാര്‍ച്ച് 20നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലോകേശിനെ മത്സരിപ്പിച്ചേക്കുമെന്നു കരുതുന്നുണ്ട്. അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം ലോകേശിനെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കാനും സാധ്യതയേറിയിട്ടുണ്ട്.

Comments

comments

Categories: Politics, Trending